
സിഡ്നി: ഇരുപത്തിരണ്ട് വർഷം മുമ്പ് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ കർദിനാൾ ജോർജ് പെല്ലിനെ ഓസ്‌ട്രേലിയൻ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പെൽ ഉടൻ ജയിൽ മോചിതനാകും.തനിക്ക് 13 വയസ്സുള്ള സമയത്തു മെൽബണിൽ ആർച്ച്ബിഷപ്പ് ആയിരുന്ന പെൽ തന്നെ പീഡിപ്പിച്ചെന്ന് 5 വർഷം മുൻപാണ് യുവാവ് പരാതി നൽകിയത്.കത്തോലിക്ക സഭയിൽ തന്നെ ബാലപീഡന കേസ് നേരിടുന്ന ഏറ്റവും ഉന്നതനാണ് പെൽ.
വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കർദ്ദിനാളായിരുന്നു ജോർജ്ജ് പെൽ. വത്തിക്കാൻ ട്രഷററും പോപ്പിന്‍റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. ലൈംഗികാതിക്രമ കേസിൽ ഉള്‍പ്പെട്ടതിന് പിന്നാലെ ജോര്‍ജ്ജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.