
പോളണ്ട്: നാസി ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പോളണ്ടിനോട് മാപ്പ് പറഞ്ഞ് ജര്‍മ്മനി. നാസി അധിനിവേശത്തിന്‍റെ എണ്‍പതാം വാര്‍ഷികത്തിലാണ് ജര്‍മ്മനി പോളണ്ടിനോട് മാപ്പ് പറഞ്ഞത്.
രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായ നാസി അധിനിവേശത്തിന്‍റെ എണ്‍പതാം വാര്‍ഷികത്തിലാണ് ജര്‍മ്മനിയുടെ മാപ്പ് പറച്ചില്‍.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാരാണ് 1939ല്‍ ആദ്യ ബോംബു വീണ സമയത്തിന്‍റെ ഒരു ദിവസം നീണ്ട അനുസ്മരണത്തിനായി പോളണ്ടില്‍ ഒന്ന് ചേര്‍ന്നത്. 2000ല്‍ അധികം ആളുകളാണ് 1939ലെ ബോംബിങ്ങില്‍ കൊല്ലപ്പെട്ടത്. വിവിധ രാഷ്ട്രത്തലവന്മാര്‍, തദ്ദേശീയര്‍, ബോംബ് സ്ഫോടനങ്ങളെ അതിജീവിക്കുന്നവര്‍ അങ്ങനെ നിരവധി ആളുകളാണ് ഇരകളാക്കപ്പെട്ട 2000ല്‍ അധികം പേരുടെ ഓര്‍മ്മയില്‍ ഒന്ന് ചേര്‍ന്നത്.
പുലര്‍ച്ചെ നടന്ന അനുസ്മരണച്ചടങ്ങില്‍ ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മീരിയര്‍ പോളിഷ് പ്രസിഡന്‍റ് ആന്‍ഡ്രേജ് ഡൂഡയോട് ക്ഷമാപണം നടത്തുകയായിരുന്നു.
ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മുന്നില്‍ തലകുനിക്കുന്നു. ജര്‍മന്‍ ആക്രമണത്തില്‍ ഇരകളായ പോളിഷ് പൗരന്മാര്‍ക്ക് വേണ്ടി മാപ്പ് തേടുന്നുവെന്നായിരുന്നു ഫ്രാങ്ക് വാള്‍ട്ടര്‍ സംസാരിച്ചത്.
അനുസ്മരണത്തില്‍ പങ്കെടുക്കാനും ഇരകളോട് മാപ്പ് അപേക്ഷിക്കാനും ജര്‍മ്മനി കാണിച്ച മനസിനെ ആന്‍ഡ്രേജ് ഡൂഡ അഭിനന്ദിച്ചു. ആറ് വര്‍ഷം നീണ്ട രണ്ടാംലോക മഹായുദ്ധം ഏഴ് കോടിയില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam