
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പ്രകോപനവുമായി പാക്കിസ്ഥാന്‍ പാകിസ്ഥാന്‍ റയില്‍വെ മന്ത്രി റാഷിദ് അഹമ്മദ് രംഗത്ത്. ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ പാക്കിസ്ഥാന്‍റെ കൈവശമുണ്ടെന്ന അവകാശവാദവുമായാണ് മന്ത്രി രംഗത്തെത്തിയത്. പാക്കിസ്ഥാന്‍ ഈ ആണവബോംബ് വര്‍ഷിച്ചാല്‍ ഇന്ത്യയെ 22 കഷ്ണങ്ങളാക്കി മാറ്റാമെന്നും റാഷിദ് അവകാശപ്പെട്ടു.
ഇന്ത്യയിലെ ഏത് പ്രദേശത്തെയും ലക്ഷ്യവയ്ക്കാനും തകര്‍ക്കാനും ശേഷിയുള്ള 125 - 250 ഗ്രാം ആറ്റം ബോംബുകള്‍ പാക്കിസ്ഥാന്‍റെ കൈയ്യിലുണ്ടെന്ന് ഓര്‍ക്കണമെന്നും പാക്ക് മന്ത്രി പറഞ്ഞു. ഇന്ത്യ-പാക്ക് അതിര്‍ത്തി പ്രശ്നങ്ങള്‍ വഷളായതുമുതല്‍ തുടര്‍ച്ചയായി പ്രകോപനം നടത്തുന്ന മന്ത്രിയാണ് റാഷിദ് അഹമ്മദ്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനിടയില്‍ റാഷിദിന് മൈക്കില്‍ നിന്ന് ഷോക്കേറ്റിരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഇസ്ലാമാബാദില്‍ ഒരു റാലിയില്‍ പ്രസംഗിക്കുകവെയായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ''നിങ്ങളുടെ ഉദ്ദേശം ഞങ്ങള്‍ക്ക് അറിയാം നരേന്ദ്രമോദി'' എന്നാണ് ഷോക്കേല്‍ക്കുന്ന സമയത്ത് മന്ത്രി പറഞ്ഞിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam