164 വര്‍ഷങ്ങൾക്ക് ശേഷം തണുത്തുറഞ്ഞ തടാകത്തിനടിയിൽ കണ്ടെത്തിയ സ്വർണവാച്ച്; കേടുപാടില്ലാതെ ഒടുവിൽ ജന്മനാട്ടിൽ

Published : Jun 02, 2025, 04:44 PM IST
164 വര്‍ഷങ്ങൾക്ക് ശേഷം തണുത്തുറഞ്ഞ തടാകത്തിനടിയിൽ കണ്ടെത്തിയ സ്വർണവാച്ച്; കേടുപാടില്ലാതെ ഒടുവിൽ ജന്മനാട്ടിൽ

Synopsis

ലേഡി എൽജിൻ എന്ന കപ്പൽ മുങ്ങി 164 വർഷങ്ങൾക്ക് ശേഷം, അതിൽ ഉണ്ടായിരുന്ന സ്വർണ്ണ പോക്കറ്റ് വാച്ച് ഉടമയുടെ ജന്മനാട്ടിൽ തിരിച്ചെത്തി. 

ലണ്ടൻ: ലേഡി എൽജിൻ എന്ന ആവിക്കപ്പൽ മിഷിഗൺ തടാകത്തിൽ മുങ്ങി=യപ്പോൾ കാണാതായ സ്വർണ്ണ പോക്കറ്റ് വാച്ച് 164 വർഷങ്ങൾക്ക് ശേഷം അതിന്റെ ഉടമയുടെ ജന്മനാട്ടിൽ തിരിച്ചെത്തി. ബ്രിട്ടീഷ് പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനുമായിരുന്ന ഹെർബർട്ട് ഇൻഗ്രാമിന്റെ സ്വർണ്ണ പോക്കറ്റ് വാച്ചാണ് മിഷിഗൺ തടാകത്തിന്റെ അടിത്തട്ടിൽ ഒന്നര നൂറ്റാണ്ടിലേറെക്കാലം വിശ്രമിച്ച ശേഷം ഇംഗ്ലണ്ടിലെ ജന്മനാട്ടിലേക്ക് തിരികെയെത്തിയിരിക്കുന്നത്.

1860 സെപ്റ്റംബർ 8-ന്, നൂറുകണക്കിന് യാത്രക്കാരുമായാണ് മിഷിഗൺ തടാകത്തിലൂടെ ലേഡി എൽജിൻ എന്ന ആവിക്കപ്പൽ ഇല്ലിനോയിസിലെ വിന്നെറ്റ്കയ്ക്ക് സമീപം ഒരു വലിയ കൊടുങ്കാറ്റിൽ പെടുകയായിരുന്നു. കൊടുങ്കാറ്റിനിടെ മറ്റൊരു കപ്പലുമായി ലേഡി എൽജിൻ കൂട്ടിയിടിക്കുകയും കപ്പൽ മിഷിഗൺ തടാകത്തിൽ അതിവേഗം മുങ്ങുകയുമായിരുന്നു. ദുരന്തത്തിൽ ഹെർബർട്ട് ഇൻഗ്രാമും അദ്ദേഹത്തിന്റെ മകനും ഉൾപ്പെടെ 300ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.  രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നതിനുമുമ്പ് തന്നെ അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ മേഖലയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമുദ്ര ദുരന്തങ്ങളിലൊന്നായി ഈ സംഭവം ഇന്നും നിലനിൽക്കുന്നു.

കപ്പലിൽ ഉണ്ടായിരുന്ന ഹെർബർട്ട് ഇൻഗ്രാം ഒരു സാധാരണ യാത്രക്കാരനായിരുന്നില്ല. 'ദി ലണ്ടൻ ഇല്ലസ്ട്രേറ്റഡ് ന്യൂസ്' എന്ന പത്രം സ്ഥാപകൻ എന്ന നിലയിൽ അന്ന് ഏറെ പ്രമുഖനായ വ്യക്തിയായിരുന്നു. ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇൻഗ്രാം പത്രപ്രവർത്തനത്തിൽ വിപ്ലവം സൃഷ്ടിച്ചതും അദ്ദേഹമായിരുന്നു.  ലോകത്തിലെ ആദ്യത്തെ ചിത്രീകൃത പത്രം സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ഒപ്പം പാർലമെന്റ് അംഗം കൂടിയായിരുന്നു. 

19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ശക്തമായ സ്വാധീനമുള്ള വ്യക്തിയായിരുന്നു ഇൻഗ്രാം. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ജന്മസ്ഥലമായ ലിങ്കൺഷെയറിലെ ബോസ്റ്റണിൽ അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു. അവിടെ അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. കേവലം വാച്ച് എന്നതിലുപരി, ചരിത്രത്തിലൂടെ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നതിന്റെയും ഓർമ്മകളുടെ നിലനിൽപ്പിന്റേയും പ്രതീകം കൂടിയാണ്  ഈ സ്വർണ്ണ പോക്കറ്റ് വാച്ച്. 

 പോക്കറ്റ് വാച്ച് ജന്മനാട്ടിലെത്തിയത് ഇങ്ങനെ

ലേഡി എൽജിൻ മുങ്ങിയ സ്ഥലത്ത് ഒരു മൈൽ നീളത്തിൽ ചിതറിക്കിടക്കുന്ന കപ്പൽ അവശിഷ്ടങ്ങൾ പരിശോധിക്കുന്നതിനിടെയാണ് 1992-ൽ സ്കൂബ ഡൈവേഴ്സാണ് സ്വർണ്ണ പോക്കറ്റ് വാച്ച് കണ്ടെത്തിയത്. മിഷിഗൺ ഷിപ്പ്‌റെക്ക് റിസർച്ച് അസോസിയേഷന്റെ സ്ഥാപകയും മാരിടൈം ചരിത്രകാരിയുമായ വാലറി വാൻ ഹീസ്റ്റ് ഈ വാച്ചിനെ 'അസാധാരണമായ കണ്ടെത്തൽ' എന്നായിരുന്നു വിശേഷിപ്പിച്ചത്. വിചിത്രമായ മറ്റൊരു പ്രത്യേകതയും വാച്ചിനുണ്ടായിരുന്നു. മിഷിഗൺ തടാകത്തിലെ തണുത്തതും ഓക്സിജൻ കുറഞ്ഞതുമായ ചുറ്റുപാടിൽ വാച്ചും കെയ്‌സും കാര്യമായ കേടുപാടുകളില്ലാതെ, 160 വർഷത്തിലേറെ നിലനിന്നു. ഇതോടെ വാച്ച് ചരിത്രത്തിന്റെ ഒരു അമൂല്യ ഭാഗമായി മാറി. 

വാച്ച് അമേരിക്കയിൽ കണ്ടെത്തിയെങ്കിലും, 2025 മെയ് മാസത്തിൽ ഗവേഷണത്തിനായി ഒരു ചരിത്രകാരന് കൈമാറുന്നതുവരെ പതിറ്റാണ്ടുകളോളം പൊതുജനങ്ങൾക്ക് ഇത് കാണാൻ സാധിച്ചില്ല. വാച്ചിന്റെ ചരിത്രപരവും വൈകാരികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ ജോൺ വാൻ ഫ്ലീറ്റ്, വാച്ച് വാങ്ങി ബോസ്റ്റൺ ഗിൽഡ്ഹാൾ മ്യൂസിയത്തിന് സംഭാവന ചെയ്തു. ഹെർബർട്ട് ഇൻഗ്രാമിന്റെ സ്മരണാർത്ഥം ഒരു പ്രദർശനം ഒരുക്കുന്നതിന്റെ ഭാഗമായിരുന്ന മ്യൂസിയത്തിന് ഈ സമ്മാനം ഏറെ അര്‍ത്ഥവത്തായ സമയത്തായിരുന്നു. ഇൻഗ്രാമിൻ്റെ ജീവിതത്തെയും വിനാശകരമായ കപ്പൽ മുങ്ങലിനെയും കുറച്ച് പറയുന്ന, പ്രദര്‍ശനത്തിൽ അദ്ദേഹത്തിന്റെ ഒരു സ്വകാര്യ പുരാവസ്തു കൂടി എത്തിയതും ചരിത്രമായി.

ബോസ്റ്റണിലെ ജനങ്ങൾ വാച്ചിന്റെ തിരിച്ചുവരവ് ആഘോഷിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടുകൾ അനുസരിച്ച്, 2025 മെയ് 24-ന് . ഇൻഗ്രാമിന്റെ ജീവിതവും പാരമ്പര്യവും ആഘോഷിക്കുന്ന പരിപാടികളോടെയായിരുന്നു അന്ന്. വാച്ച് തിരികെ ലഭിച്ചതിൻ്റെ വൈകാരികവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്ത് കൗൺസിലർ സാറാ ഷാർപ്പ് ഈ സംഭവത്തെ "സ്പെഷ്യൽ ആൻഡ് ഇംപോര്‍ട്ടന്റ്" എന്ന് വിശേഷിപ്പിച്ചു. ഇൻഗ്രാമിൻ്റെ ശവകുടീരത്തിലും സ്മാരക പ്രതിമയുടെ അടുത്തും നടന്ന ചടങ്ങുകളും, അദ്ദേഹത്തിൻ്റെ നേട്ടങ്ങളെയും ലേഡി എൽജിൻ ദുരന്തത്തിൻ്റെ മനുഷ്യനാശനഷ്ടങ്ങളെയും അനുസ്മരിച്ചുള്ള സംഭവങ്ങൾ വിവരിക്കുന്ന സെഷനുകളും നടന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്
പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ: ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി