Graffiti against Kim : കിമ്മിനെതിരെ അസഭ്യഭാഷയില്‍ ചുമരെഴുത്ത്; നാട്ടുകാരുടെ കൈയ്യക്ഷരം പരിശോധിക്കുന്നു

Web Desk   | Asianet News
Published : Jan 06, 2022, 07:39 AM IST
Graffiti against Kim : കിമ്മിനെതിരെ അസഭ്യഭാഷയില്‍ ചുമരെഴുത്ത്; നാട്ടുകാരുടെ കൈയ്യക്ഷരം പരിശോധിക്കുന്നു

Synopsis

ഭരണാധികാരിക്കെതിരെയോ, ഭരണത്തിനെതിരെയോ ചുമരെഴുത്ത് ഉത്തര കൊറിയയിൽ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. 

സിയോള്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെതിരെ ഉത്തരകൊറിയന്‍ നഗരത്തില്‍ ചുമരെഴുത്ത്. ഇതിനെ തുടര്‍ന്ന് ഇത് ആര് എഴുതിയെന്ന് കണ്ടുപിടിക്കാന്‍ നടത്തുന്ന അന്വേഷണമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യൊങ്ചന്‍ ജില്ലയിലെ ഒരു അപ്പാര്‍ട്ട്മെന്‍റിന്‍റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഡിസംബര്‍ 22നാണ് ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെയായിരുന്നു ഇത്.

തുടര്‍ന്ന് അധികൃതര്‍ ഇത് മായിച്ചു കളഞ്ഞു. എന്നാല്‍ ഇത് എഴുതിയാളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയന്‍ സുരക്ഷ വിഭാഗം. എഴുതിയവരെ കണ്ടെത്താൻ പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കും എന്നാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങലിലെ റിപ്പോര്‍ട്ട്. 

ഭരണാധികാരിക്കെതിരെയോ, ഭരണത്തിനെതിരെയോ ചുമരെഴുത്ത് ഉത്തര കൊറിയയിൽ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. 

അതേ സമയം ആണവായുധവും അമേരിക്കയുമല്ല, തന്റെ പുതിയ പരിഗണനാ പട്ടികയിലെന്ന് ഉത്തരകൊറിയന്‍ സര്‍വ്വാധിപതി കിം ജോങ് ഉന്‍ അടുത്തിടെ പ്രസ്താവിച്ചു. രാജ്യം ഇനി ശ്രദ്ധയൂന്നുക ജനങ്ങള്‍ക്ക് ഭക്ഷണവും ജീവിതനിലവാരവും ഉറപ്പുവരുത്താനാണെന്നും അധികാരമേറ്റതിന്റെ പത്താം വാര്‍ഷികത്തില്‍ രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തില്‍ കിം പറഞ്ഞു. കൂടുതല്‍ ട്രാക്ടറുകള്‍ ഉല്‍പ്പാദിപ്പിക്കുക, കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത എന്നിവയ്ക്കായിരിക്കും തന്റെ പുതിയ പരിഗണനയെന്നും കിം പറഞ്ഞു. 

സാമ്പത്തിക നില മെച്ചപ്പെടുത്തുക, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നിവയായിരിക്കും ഈ വര്‍ഷം ഉത്തരകൊറിയയുടെ മുഖ്യ ലക്ഷ്യങ്ങളെന്ന് കിം പറഞ്ഞു.  സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം ജീവന്‍ മരണ സാഹചര്യത്തിലാണെന്നും കിം പ്രസംഗത്തില്‍ സമ്മതിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച ആരംഭിച്ച വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയുടെ നാലാം പ്ലീനറി സമ്മേളനത്തിന്റെ സമാപനം കുറിച്ചുനടന്ന പരിപാടിയിലാണ് ഇന്നലെ കിം തന്റെ പുതിയ പരിഗണനകളെക്കുറിച്ച് പറഞ്ഞത്. പിതാവിന്റെ മരണശേഷം കിം രാജ്യത്തിന്റെ ചുമതല ഏറ്റെടുത്ത് പത്താം വാര്‍ഷികത്തിലാണ് കിം ജനങ്ങളെ അഭിസംബോധന ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം