ബന്ദികളുടെ കാര്യത്തിൽ അമേരിക്കയ്ക്ക് ഇരട്ടത്താപ്പ് നയമെന്ന് ഹമാസ്, ചർച്ചകൾക്ക് തയ്യാറെന്നും മുതിർന്ന നേതാവ്

Published : Mar 09, 2025, 09:45 AM IST
ബന്ദികളുടെ കാര്യത്തിൽ അമേരിക്കയ്ക്ക് ഇരട്ടത്താപ്പ് നയമെന്ന് ഹമാസ്, ചർച്ചകൾക്ക് തയ്യാറെന്നും മുതിർന്ന നേതാവ്

Synopsis

ഇസ്രയേലി തടവുകാരെ കുറിച്ച് മാത്രമാണ് ട്രംപ് സംസാരിക്കുന്നതെന്നും ഇസ്രയേലി ജയിലുകളിൽ കഴിയുന്ന പതിനായിരത്തോളം തടവുകാരെ അവഗണിക്കുകയാണെന്നും അൽ മസ്‍രി കുറ്റപ്പെടുത്തി.

ഗാസ: ഗാസയിലെ ബന്ദികളുടെ മോചന കാര്യത്തിൽ ട്രംപ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ഹമാസ്. അമേരിക്കയുമായി ചർച്ചകൾക്ക് ഹമാസ് തയ്യാറാണെന്നും മുതിർന്ന നേതാവ് മുശീർ അൽ മസ്‍രി പറഞ്ഞു. ബന്ദികളുടെ മോചനം ഉറപ്പുവരുത്തുന്നത് വേണ്ടി  ഹമാസുമായി നേരിട്ട് ചർച്ച നടത്തുമെന്ന് കഴി‌ഞ്ഞ ദിവസം അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നും മുതിർന്ന ഹമാസ് നേതാവിന്റെ പ്രതികരണം.

മേഖലയിൽ സമാധാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാവും അമേരിക്കയും ഹമാസും തമ്മിലുള്ള ചർച്ചകളെന്ന് അൽ മസ്‍രി പറഞ്ഞു. അതേസമയം വെടിനിർത്തൽ ദീർഘിപ്പിക്കാൻ ഹമാസിനെ സമ്മർദത്തിലാക്കുന്നതിന് വേണ്ടി ഗാസയിലേക്കുള്ള അവശ്യ സാധനങ്ങൾ ഇസ്രയേൽ തടയുന്ന സാഹചര്യത്തിൽ വെടിനിർത്തലിന്റെ ഭാവി സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേൽ ഇതുവരെ ഹമാസുമായി നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ല. 

ഹമാസിനെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഇസ്രയേലിന്റെ ഗാസ സൈനിക നടപടികൾ. വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള ചർച്ചകൾക്ക് പകരമായാണ് ഹമാസ് ബന്ദികളുടെ മോചനത്തെ കാണുന്നതെന്ന സൂചനയാണ് അൽ മസ്‍രി നൽകിയത്.  യുദ്ധത്തിന് ഫലപ്രദമായ അന്ത്യം കുറിയ്ക്കുന്നതിനൊപ്പം അവശേഷിക്കുന്ന ബന്ദികളിൽ ജീവനോടെയുള്ളവരെ വിട്ടയക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിക്കുമെന്നതാണ് ഹമാസിന്റെ നിലപാട്. ബന്ദികളിൽ ഉൾപ്പെടുന്ന ഒരേയൊരു അമേരിക്കൻ പൗരൻ ഈഡൻ അലക്സാണ്ടർ നിലവിൽ ഗാസയിലുണ്ടെന്നാണ് അനുമാനം. ഇതിന് പുറമെ നാല് അമേരിക്കൻ പൗരന്മാർ മരണപ്പെടുകയും അമേരിക്കൻ - ഇസ്രയേൽ ഇരട്ട പൗരത്വമുള്ള 12 പേർ ബന്ദികളിൽ ഉൾപ്പെടുകയും ചെയ്യുന്നു.

അതേസമയം ഇസ്രയേലി തടവുകാരെ കുറിച്ച് മാത്രമാണ് ട്രംപ് സംസാരിക്കുന്നതെന്നും ഇസ്രയേലി ജയിലുകളിൽ കഴിയുന്ന പതിനായിരത്തോളം തടവുകാരെ അവഗണിക്കുകയാണെന്നും അൽ മസ്‍രി കുറ്റപ്പെടുത്തി. അമേരിക്ക ഇസ്രയേലിനോട് പക്ഷപാതം കാണിക്കുന്നു. മദ്ധ്യസ്ഥൻ എന്ന നിലയ്ക്കപ്പുറം തർക്കത്തിൽ കക്ഷി ചേരുകയാണ് ചെയ്യുന്നതെന്നും അൽ മസ്‍രി പറഞ്ഞു.  എല്ലാ ബന്ദികളെയും എത്രയും വേഗം വിട്ടയച്ചില്ലെങ്കിൽ ഹമാസ് പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഏതാനും മുമ്പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം