ഗാസയിലേക്ക് സഹായം വൈകിയാൽ ബന്ദികളുടെ മോചനവും വൈകുമെന്ന് ഹമാസ്, ഇസ്രയേലികളടക്കം 17 പേരെ കൂടി മോചിപ്പിച്ചു

Published : Nov 26, 2023, 10:21 AM IST
ഗാസയിലേക്ക് സഹായം വൈകിയാൽ ബന്ദികളുടെ മോചനവും വൈകുമെന്ന് ഹമാസ്, ഇസ്രയേലികളടക്കം 17 പേരെ കൂടി മോചിപ്പിച്ചു

Synopsis

റെഡ്ക്രോസ് അംഗങ്ങള്‍ ബന്ദികളെ റഫ അതിര്‍ത്തിയില്‍ വ്യോമമാര്‍ഗം എത്തിച്ച ഇവരെ ഇസ്രയേല്‍ സൈന്യം ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഗാസ: വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാൽ ബന്ദികളുടെ മോചനവും നീളുമെന്ന് ഹമാസ്. 39 പലസ്തീനികളെ കൂടി ഇസ്രയേൽ മോചിപ്പിച്ചു. നേരത്തെ 49 ദിവസമായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേല്‍ ബന്ദികളെ ഈജിപ്തിന് കൈമാറിയിരുന്നു. ഈജിപ്ത് ഇവരെ റെഡ്ക്രോസിന് കൈമാറുകയും ചെയ്തിരുന്നു. റെഡ്ക്രോസ് അംഗങ്ങള്‍ ബന്ദികളെ റഫ അതിര്‍ത്തിയില്‍ വ്യോമമാര്‍ഗം എത്തിച്ച ഇവരെ ഇസ്രയേല്‍ സൈന്യം ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് 49ആം നാളാണ് അയവ് വന്നത്.  കഴിഞ്ഞ ദിവസം രാവിലെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് നേരത്തെ ഹമാസ് ആദ്യം മോചിപ്പിച്ചത്. അതേസമയം ഇസ്രയേൽ  24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും മോചിപ്പിച്ചിരുന്നു. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. ഇസ്രയേലി ബന്ദികള്‍ രാജ്യത്ത് എത്തിയാലുടന്‍ പലസ്തീനി ബന്ദികളെ മോചിപ്പിക്കും.

അതിനിടെ സമാധാന കരാറില്‍ ഇല്ലാതിരുന്ന 12 തായ്‌ലൻഡ് പൗരന്മാരെ കൂടി ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. തായ്‌ലൻഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണെന്നുമാണ് ഹമാസിന്‍റെ പ്രതികരണം. 12 തായ് പൗരന്മാർ മോചിതരായതായി തായ്‌ലൻഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

നാല് ദിവസമായി 150 പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ മോചിപ്പിക്കുക. പകരം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇവരില്‍ 30 പേര്‍ കുട്ടികളും 20 പേര്‍ സ്ത്രീകളുമാണ്. നാല് ദിവസത്തെ സമാധാന കരാറാണ് പ്രാബല്യത്തില്‍ വന്നത്. ഇത് നീട്ടാന്‍ കഴിയുമോ എന്ന് അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഖത്തറിന്‍റെ മധ്യസ്ഥതയിലാണ് നാല് ദിവസത്തെ സമാധാന കരാറുണ്ടായത്. 

ഗാസയെ കൈവിടാതെ സൗദി; ദുരിതാശ്വാസ പ്രവർത്തനത്തിന് 15 കോടി റിയാലിൻറെ സഹകരണ കരാറുകൾ

ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു. യുദ്ധം തുടരുമ്പോഴും ബന്ദികളെ മോചിപ്പിക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ ഇസ്രയേല്‍ പ്രസിഡന്‍റ് ബെന്യാമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരസ്യ പ്രതിഷേധത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യമുണ്ടായി. അതിനിടെയാണ് ഈ താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളില്‍ ചിലരുടെ മോചനത്തിന് വഴിയൊരുങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎസ് തങ്ങളെ ടോയ്ലറ്റ് പേപ്പറിനേക്കാൾ മോശമായി ഉപയോഗിച്ചു; പാക് പ്രതിരോധ മന്ത്രി പാർലമെന്‍റിൽ
'എനിക്കെല്ലാമായി' എന്ന അവസ്ഥ, യാത്രക്കാരൻ നൽകിയ മിഠായി എയര്‍ ഹോസ്റ്റസ് ബസിലിരുന്ന് കഴിച്ചു, 'നിലവിളി' ശബ്‌ദമിട്ട് ആശുപത്രിയിൽ; കഴിച്ചത് കഞ്ചാവ് മിഠായി