
ടെൽ അവീവ്: യുവതിയുടെ മൃതദേഹവുമായി ഹമാസ് സംഘം തെരുവിലൂടെ വാഹനത്തിൽ പരേജ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണമായ സംഭവമാണ് നടന്നത്. ടാറ്റൂ കലാകാരിയായ ഇസ്രയേൽ–ജർമൻ പൗര ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹം പിക്കപ്പ് ട്രക്കിൽ വഹിച്ച് ഹമാസ് സംഘം പരേഡ് നടത്തുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. മരിച്ചത് ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. എന്നാൽ, ഈ ദൃശ്യങ്ങൾ കണ്ട് ഷാനിയുടെ അമ്മ റിക്കാർഡ രംഗത്തെത്തി.
തന്റെ മകളാണ് കൊല്ലപ്പെട്ടതെന്നും ടാറ്റു കണ്ടാണ് തിരിച്ചറിഞ്ഞതെന്നും അവർ പറഞ്ഞു. പലസ്തീൻ – ഇസ്രയേൽ അതിര്‍ത്തിക്ക് സമീപം നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് ഷാനി ലൂക് എത്തിയത്. എന്നാല്‍ ശനിയാഴ്ച ഹമാസിന്റെ ആക്രമണത്തിൽ ഷാനിയടക്കം നിരവധി പേർ കൊല്ലപ്പെട്ടു. തുടർന്നാണ് ചിലരുടെ മൃതദേഹവുമായി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഷാനി അടക്കം നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.
അതില്‍ ചിലരുടെ മൃതദേഹങ്ങളുമായി ഹമാസ് പരേഡ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. അർധനഗ്നമായ ഷാനിയുടെ മൃതദേഹത്തിൽ ഹമാസ് തീവ്രവാദികൾ ചവിട്ടുകയും തുപ്പുന്നതും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഹമാസിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായത്.
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെ ഹമാസ് തീവ്രവാദികൾ ഇസ്രായേലി കുടുംബത്തെ ബന്ദികളാക്കിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയും പ്രചരിച്ചു. കുടുംബത്തിലെ പെൺകുട്ടിയെ അവളുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെ മുന്നിൽ വച്ച് വധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ ഇൻഡ്യ നഫ്താലി സോഷ്യൽമീഡിയയായ എക്സിലാണ് പോസ്റ്റ് ചെയ്തത്. ഹമാസ് നടത്തിയ ആക്രമണത്തിൽ നൂറിലേറെ ഇസ്രായേലി സിവിലിയന്മാരെ ബന്ദികളാക്കിയതായി യുഎസിലെ ഇസ്രായേൽ എംബസി അറിയിച്ചു. കുട്ടികളായ മക്കൾക്കൊപ്പം ദമ്പതികൾ നിലത്ത് ഇരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam