ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി സൂചന

Published : Aug 01, 2019, 09:26 AM IST
ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി സൂചന

Synopsis

ഒസാമ ബിന്‍ ലാദന് ശേഷം അല്‍ഖ്വയ്ദയുടെ ചുമതല വഹിച്ചിരുന്നത് ഹംസയായിരുന്നു 

വാഷിങ്ടണ്‍: അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒസാമ ബിന്‍ ലാദന് ശേഷം  ഹംസയ്ക്കായിരുന്നു അല്‍ഖ്വയ്ദയുടെ ചുമതല.

മുപ്പതുകാരനായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളറാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നത്. പാക്കിസ്ഥാനിലെ അബട്ടാബാദില്‍ യുഎസ് നടത്തിയ സൈനിക നടപടികളില്‍ 2011 ലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. ഹംസ ബിന്‍ ലാദന്‍ രക്ഷപ്പെട്ടെങ്കിലും ഒസാമ ബിന്‍ലാദനും മറ്റൊരു മകന്‍ ഖാലിദും അന്ന് കൊല്ലപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇസ്രയേലിന്‍റെ പുതിയ ആഹ്വാനം പുറത്തുവിട്ട് ഇറാൻ മാധ്യമങ്ങൾ, 'ലെബനനിലെ ആക്രമണം നിർത്തുന്നു'; അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഇറാൻ സംഘം തിരിച്ചു
ലോകത്തിന് അത്രമേൽ ആശ്വാസം, 17 ലക്ഷം ബാരൽ എണ്ണയുമായി 55 കപ്പലുകൾ ഹോർമൂസ് കടന്നു, എണ്ണ വിപണിയിൽ ഉടൻ എത്തും