ഇസ്രായേലിന് നേരെ 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരിക്ക്, വാഹനങ്ങൾ ഉൾപ്പെടെ തകർന്നു

Published : Nov 11, 2024, 10:56 PM IST
ഇസ്രായേലിന് നേരെ 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരിക്ക്, വാഹനങ്ങൾ ഉൾപ്പെടെ തകർന്നു

Synopsis

പേജർ, വോക്കി-ടോക്കി ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലിന് പങ്കുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം. 

ടെൽ അവീവ്: ഇസ്രായേലിന് നേരെ ശക്തമായ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. ഇസ്രായേലിനെ ലക്ഷ്യമിട്ട് 90-ലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തതെന്ന് അന്താരാഷട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയൺ ഡോം നിരവധി റോക്കറ്റുകളെ തടഞ്ഞെങ്കിലും തുറമുഖ ന​ഗരമായ ഹൈഫയിൽ ഉൾപ്പെടെ വ്യാപകമായി റോക്കറ്റുകൾ പതിച്ചതായാണ് റിപ്പോർട്ട്. 

റോക്കറ്റാക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും പ്രദേശത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ ഒരു കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട്. ഹൈഫ ബേയിലെ ജനവാസ മേഖലകളിൽ റോക്കറ്റുകൾ പതിച്ചതിനെ തുടർന്ന് നിരവധി കാറുകൾ കത്തിനശിച്ചിട്ടുണ്ട്. 

​ഗലീലി, കാർമിയൽ മേഖലകളെ ലക്ഷ്യമിട്ടും റോക്കറ്റാക്രമണം ഉണ്ടായി. ​ഗലീലി ലക്ഷ്യമിട്ടുണ്ടായ റോക്കറ്റാക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. കാർമിയലിലും സമീപ ന​ഗരങ്ങളിലും റോക്കറ്റുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. അടുത്തിടെ ഇസ്രായേലിന് നേരെ ആക്രമണത്തിന് ഉപയോഗിച്ച ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചർ ടാർഗെറ്റഡ് ഡ്രോൺ ആക്രമണത്തിൽ നശിപ്പിച്ചതായി ഐഡിഎഫ് അവകാശപ്പെട്ടു. 

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പേജർ, വോക്കി-ടോക്കി ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലിന് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യമായി സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം ഉണ്ടായിരിക്കുന്നത്. ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോ​ഗിക്കുന്ന പേജറുകൾ ഇസ്രായേൽ ലക്ഷ്യമിടുകയായിരുന്നു. സ്‌ഫോടക വസ്തുക്കൾ അടങ്ങിയ ആയിരക്കണക്കിന് പേജറുകൾ ലെബനനിലുടനീളം പൊട്ടിത്തെറിച്ച സംഭവത്തിൽ 40ഓളം പേർ കൊല്ലപ്പെടുകയും 3,000-ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

READ MORE: പ്രമുഖ മലയാളി നടിമാരെ എത്തിക്കാമെന്ന് വാ​ഗ്ദാനം; ​ഗൾഫ് മലയാളികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി, പ്രതി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍