
ദില്ലി : ഇന്ത്യയിൽ മത ന്യൂനപക്ഷങ്ങൾക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്. വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിലാണ് ഇന്ത്യയെ അമേരിക്ക വിമർശിക്കുന്നത്. ഇന്ത്യയിൽ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. അറുപതിനായിരത്തിലധികം പേർക്ക് വീട് വിടേണ്ടി വന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമമോ ഭീഷണിയോ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ വിമർശനം നടത്തുന്ന മാധ്യമങ്ങൾക്കുമേൽ സമ്മർദം ഉണ്ടാകുന്നുവെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.
അനിൽ ആന്‍റണിക്കെതിരായ രേഖകളുമായി നന്ദകുമാർ, ശോഭാ സുരേന്ദ്രൻ 10 ലക്ഷം വാങ്ങിയെന്ന് ആരോപണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam