പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച് പണം ചോദിച്ചു, ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പ്രതി മുൻ ബിഎൻപി നേതാവ്

Published : Jan 17, 2026, 09:14 PM IST
Hindu petrol pump worker Ripon Saha killed by SUV in Bangladesh

Synopsis

ബംഗ്ലാദേശിൽ ഇന്ധനം നിറച്ചതിന് പണം നൽകാതെ കടക്കാൻ ശ്രമിച്ച കാർ തടഞ്ഞ ഹിന്ദുവായ പെട്രോൾ പമ്പ് ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുൻ പ്രാദേശിക നേതാവിനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു.

ധാക്ക: ബംഗ്ലാദേശിലെ രാജ്ബാരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ ഹിന്ദു യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തി. ഇന്ധനം അടിച്ചതിന് ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ച വാഹനത്തെ തടയാൻ ശ്രമിക്കവേയാണ് 30 കാരനായ റിപ്പൺ സാഹ കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി മുൻ പ്രാദേശിക നേതാവിന്റെ വാഹനമാണ് യുവാവിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കിയത്. വെള്ളിയാഴ്ച പുലർച്ചെ 4:30-ഓടെയാണ് സംഭവം. രാജ്ബാരിയിലെ കരീം ഫില്ലിംഗ് സ്റ്റേഷനിൽ എത്തിയ കറുത്ത എസ്‌യുവി 3,710 രൂപയുടെ ഇന്ധനം നിറച്ചു. പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമിച്ചപ്പോൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന റിപ്പൺ സാഹ കാറിന് മുന്നിൽ നിന്ന് തടയാൻ ശ്രമിച്ചു. എന്നാൽ ഡ്രൈവർ കാർ നിർത്താതെ റിപ്പണെ ഇടിച്ചു തെറിപ്പിക്കുകയും ശരീരത്തിലൂടെ വണ്ടി കയറ്റി ഓടിച്ചു പോവുകയുമായിരുന്നു. റിപ്പൺ സംഭവസ്ഥലത്തുതന്നെ മരിച്ചു.

വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമ അബുൽ ഹാഷെം (55), ഡ്രൈവർ കമൽ ഹൊസൈൻ (43) എന്നിവരെ അറസ്റ്റ് ചെയ്തു. രാജ്ബാരി ജില്ലാ ബിഎൻപി മുൻ ട്രഷററും ജില്ലാ യുവദൾ മുൻ പ്രസിഡന്റുമാണ് അബുൽ ഹാഷെം. ഇതൊരു ആസൂത്രിത കൊലപാതകമായി കണക്കാക്കി കേസെടുക്കുമെന്ന് രാജ്ബാരി സദർ പോലീസ് മേധാവി ഖൊണ്ടാകർ സിയാവുർ റഹ്മാൻ അറിയിച്ചു. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളുടെ അവസാനത്തെ ഉദാഹരണമാണിത്. ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിലിന്റെ കണക്കനുസരിച്ച്, 2025 ഡിസംബറിൽ മാത്രം 51 വർഗീയ അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ന്യൂനപക്ഷ വോട്ടർമാരെ ഭയപ്പെടുത്താനും വോട്ടുചെയ്യുന്നതിൽ നിന്ന് തടയാനുമാണ് ഇത്തരം അക്രമങ്ങൾ വർദ്ധിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളോടുള്ള മോശം പെരുമാറ്റത്തിൽ ഇന്ത്യ നേരത്തെ തന്നെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം അക്രമങ്ങളെ വ്യക്തിപരമായ വൈരാഗ്യമെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്നത് തീവ്രവാദികൾക്ക് കൂടുതൽ കരുത്ത് നൽകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. നിലവിൽ ബംഗ്ലാദേശിലെ 17 കോടി ജനസംഖ്യയിൽ എട്ട് ശതമാനത്തിൽ താഴെ, ഏകദേശം 1.3 കോടി മാത്രമാണ് ഹിന്ദു ജനവിഭാഗമുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി: 30കാരനെ കാറിടിച്ച് വധിച്ചത് പെട്രോൾ പമ്പിൽ ജോലിക്കിടെ
3000 ജീവൻ തെരുവിൽ പൊലിഞ്ഞു; ഇറാനിൽ പ്രതിഷേധക്കാരെ അടിച്ചൊതുക്കി ഭരണകൂടം, ദശാബ്ദം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം