ബ്രിട്ടനിലെ ക്ലാസ് മുറികളിൽ ഹിന്ദു വിദ്യാർഥികൾ മത വിവേചനം നേരിടുന്നു -റിപ്പോർട്ട്

Published : Apr 20, 2023, 01:46 PM ISTUpdated : Apr 20, 2023, 02:06 PM IST
ബ്രിട്ടനിലെ ക്ലാസ് മുറികളിൽ ഹിന്ദു വിദ്യാർഥികൾ മത വിവേചനം നേരിടുന്നു -റിപ്പോർട്ട്

Synopsis

മുസ്ലീം വിദ്യാർത്ഥികൾ ഹിന്ദു വിദ്യാർഥികളെ മതം മാറ്റാൻ നിർബന്ധിക്കുകയാണെന്നും അല്ലെങ്കിൽ 'കാഫിർ' എന്ന് വിശേഷിപ്പിക്കു‌കയും അവിശ്വാസികൾക്ക് നരകത്തിലാണെന്ന് പറ‌യുകയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലണ്ടൻ: ബ്രിട്ടനിലെ  ഹിന്ദു വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ഭീഷണിപ്പെടുത്തലിനും വംശീയ വിവേചനത്തിനും ഇരയാകുന്നതായി റിപ്പോർട്ട്.  ലണ്ടൻ ആസ്ഥാനമായുള്ള ഹെൻറി ജാക്‌സൺ സൊസൈറ്റിയുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോർട്ട് ഉദ്ധരിച്ച് ദ ടെലിഗ്രാഫ് വാർത്ത റിപ്പോർട്ട് ചെയ്തു. മുസ്ലീം വിദ്യാർത്ഥികൾ ഹിന്ദു വിദ്യാർഥികളെ മതം മാറ്റാൻ നിർബന്ധിക്കുകയാണെന്നും അല്ലെങ്കിൽ 'കാഫിർ' എന്ന് വിശേഷിപ്പിക്കു‌കയും അവിശ്വാസികൾക്ക് നരകത്തിലാണെന്ന് പറ‌യുകയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സർവേയിൽ പങ്കെടുത്ത ഹിന്ദു രക്ഷിതാക്കളിൽ പകുതിയും തങ്ങളുടെ കുട്ടിക്ക് സ്‌കൂളുകളിൽ ഹിന്ദു വിരുദ്ധ വിദ്വേഷം അനുഭവപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. അതേസമയം സർവേയിൽ പങ്കെടുത്ത 1 ശതമാനത്തിൽ താഴെ സ്‌കൂളുകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹിന്ദു വിരുദ്ധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

988 ഹിന്ദു രക്ഷിതാക്കളെയും രാജ്യത്തുടനീളമുള്ള 1,000-ലധികം സ്‌കൂളുകളും ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ഹിന്ദുക്കളുടെ ഭക്ഷണ രീതിയെ പരിഹസിക്കുക, അവരുടെ ദൈവങ്ങളെ ഇകഴ്ത്തുക എന്നിങ്ങനെയുള്ള അപകീർത്തികരമായ നിരവധി കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് സർവേയിൽ പറയുന്നു. ഒരിക്കൽ ഒരു സ്ത്രീ ഹിന്ദു വിദ്യാർഥിനിക്ക് നേരെ ഗോമാംസം എറിഞ്ഞു. ഹിന്ദു വിരുദ്ധ പീഡനത്തിന്റെ പേരിൽ ഒരു വിദ്യാർഥിയെ ഈസ്റ്റ് ലണ്ടനിലെ സ്‌കൂളുകൾ മൂന്ന് തവണ മാറ്റേണ്ടി വന്നതായി റിപ്പോർട്ട് ചെയ്തു. ശാരീരിക ആക്രമണങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്താൽ അവരുടെ ജീവിതം വളരെ എളുപ്പമാകുമെന്ന് പറയുന്നു. നിങ്ങൾ അധികകാലം അതിജീവിക്കില്ല. സ്വർ​ഗം ലഭിക്കണമെങ്കിൽ ഇസ്ലാമിലേക്ക് വരണമെന്നും ചിലർ വിദ്യാർഥികളോട് പറയുന്നു. ഒരു ഇസ്ലാമിക പ്രബോധകന്റെ വീഡിയോകൾ കാണാനും ഹിന്ദുമതത്തിന് അർത്ഥമില്ലാത്തതിനാൽ മതപരിവർത്തനം നടത്താനും കുട്ടികളെ നിർബന്ധിക്കുന്നതായി രക്ഷിതാവ് പറഞ്ഞെന്ന് ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

പഠനമനുസരിച്ച് മതവിദ്യാഭ്യാസം ഹിന്ദുക്കൾക്ക് നേരെവിവേചനം വളർത്തുന്നു. ഇന്ത്യൻ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അനുചിതമായ പരാമർശങ്ങളും ദൈവങ്ങളെ ആരാധിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും  വർധിക്കുകയാണെന്നും സർവേയിൽ പങ്കെടുത്ത രക്ഷിതാക്കളിൽ 15 ശതമാനം പേർ മാത്രമാണ് ഹിന്ദു വിരുദ്ധ സംഭവങ്ങളെ സ്‌കൂളുകൾ വേണ്ടത്ര കൈകാര്യം ചെയ്യുന്നതെന്ന് വിശ്വസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പഠനത്തിലെ കണ്ടെത്തിൽ ​ഗുരുതരമാണെന്നും മതവിദ്യാഭ്യാസം നൽകുന്നതിൽ മാറ്റം വരുത്തണമെന്നും കൺസർവേറ്റീവ് എംപിയായ ബെൻ എവെറിറ്റ് ദി ടെലിഗ്രാഫിനോട് പറഞ്ഞു. 

റമദാൻ സഹായ വിതരണം; യെമനിൽ തിക്കിലും തിരക്കിലും 85 മരണം, നിരവധിപ്പേർക്ക് പരിക്ക്
 

PREV
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു