ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രം അക്രമിക്കപ്പെട്ടു, ചുവരിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം, പിന്നിലാരെന്ന് കണ്ടെത്തി

Published : Jan 12, 2023, 06:39 PM IST
ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രം അക്രമിക്കപ്പെട്ടു, ചുവരിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം, പിന്നിലാരെന്ന് കണ്ടെത്തി

Synopsis

സ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. മെൽബണിലെ സ്വാമി നാരായണ ക്ഷേത്രം ആക്രമിച്ച അജ്ഞാതർ അതിന്റെ ചുവരുകൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ കൊണ്ട് അലങ്കോലപ്പെടുത്തി.

ദില്ലി: ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. മെൽബണിലെ സ്വാമി നാരായണ ക്ഷേത്രം ആക്രമിച്ച അജ്ഞാതർ അതിന്റെ ചുവരുകൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ കൊണ്ട് അലങ്കോലപ്പെടുത്തി.  സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂലികൾ ആണെന്ന് മെൽബൺ പൊലീസ് പറഞ്ഞു. ക്ഷേത്രത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്.  രാവിലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ചുവരെഴുത്തുകളും കേടുപാടുകളും ശ്രദ്ധയിൽ പെട്ടതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 

ആക്രമണത്തെ ക്ഷേത്ര അധികൃതർ അപലപിച്ചു.  ഖലിസ്ഥാൻ അനുകൂലികളുടെ ക്രൂര പ്രവൃത്തിയിൽ  ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും ക്ഷേത്ര അധികാരികൾ പ്രതികരിച്ചു. മെൽബണിലെ വടക്കൻ പ്രാന്തപ്രദേശമായ മിൽ പാർക്കിലെ പ്രമുഖ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ചുവരുകളിലാണ് ഹിന്ദുസ്ഥാൻ മുർദാബാദ് അടക്കമുള്ള മുദ്രാവാക്യങ്ങൾ എഴുതുകയും അപകീർത്തികരമായ ചിത്രങ്ങൾ വരച്ചിടുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ ഓസ്ട്രേലിയയിലെ ഹൈന്ദവ സമൂഹം എംപിമാർക്കും പൊലീസിനും ഔദ്യോഗികമായി പരാതി നൽകിയുട്ടെണ്ടെന്നും ആക്രമണത്തെ അധികൃതർ അപലിച്ചതായും ഓസ്ട്രേലിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം വിക്ടോറിയയിലെ സമാധാനപരമായി ജീവിക്കുന്ന ഹിന്ദു സമൂഹത്തിന് വളരെയധികം വിഷമമുണ്ടാക്കുന്നുവെന്നും അക്രമത്തിൽ അപലപിക്കുന്നതായും നോർത്തേൺ മെട്രോപൊളിറ്റൻ റീജിയണിലെ ലിബറൽ എംപി ഇവാൻ മൾഹോളണ്ട് പറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

Read more: മദ്യം മോഷ്ടിക്കുന്നത് തടഞ്ഞു; 59കാരനെ എട്ട് പെൺകുട്ടികൾ കുത്തിക്കൊലപ്പെടുത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ചുവരെഴുത്തുകളിൽ വിമർശനമുണ്ടെന്നും ഖലിസ്ഥാൻ വാദിയായ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെ പ്രശംസിക്കുന്ന കുറിപ്പുകളും ക്ഷേത്രത്തിൽ കണ്ടെത്തിയതായും റിപ്പോർട്ട് ചെയ്യുന്നു.  കഴിഞ്ഞ വർഷം സെപ്തംബറിൽ കാനഡയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിലും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളുമായി 'കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ' വികൃതമാക്കിയിരുന്നു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ ജീവിച്ചു പോകുന്നതെന്ന് ട്രംപ്, തിരിച്ചടിച്ച് മാർക്ക് കാർണി; 'ഞങ്ങൾ മുന്നേറുന്നത് കാനഡക്കാരായതു കൊണ്ട്'
ചേരാതെ ഇന്ത്യ, മുഖം തിരിച്ച് ചൈനയും റഷ്യയും, അം​ഗത്വമെടുത്തത് 19 രാജ്യങ്ങൾ; ബോർഡ് ഓഫ് പീസ് നിലവിൽ വന്നെന്ന് വൈറ്റ് ഹൗസിന്റെ അറിയിപ്പ്