
ഉഗാണ്ട: രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പൊപ്പൊട്ടാമസ്. ഇത് കണ്ട് നിന്നയാൾ കല്ലെടുത്ത് എറിയാൻ ആരംഭിച്ചപ്പോൾ കുട്ടിയെ തിരികെ തുപ്പി. ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തിൽ ഞായറാഴ്ചയാണ് സംഭവം. തടാകക്കരയിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് വിശന്നു വലഞ്ഞ ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങിയതെന്ന് ഇൻഡ്യ ഡോട്ട് കോം വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ഹിപ്പോപ്പൊട്ടാമസ് ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് ഉഗാണ്ടയിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവം കണ്ട് നിന്ന വ്യക്തിയാണ് ഹിപ്പോപ്പൊട്ടാമസിന് നേരെ കല്ലെടുത്ത് എറിഞ്ഞത്. കല്ലെറിഞ്ഞതിനെ തുടർന്നാണ് ഈ മൃഗം കുട്ടിയെ തിരികെ തുപ്പിയതെന്ന് മാധ്യമവാർത്തയിൽ പറയുന്നു. പരിക്കേറ്റ കുട്ടിയെ വൈദ്യസഹായത്തിനായി തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് മാറ്റി. കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയിൽ കുട്ടി ചികിൽസയിലാണ്. മുൻകരുതലെന്ന നിലയിൽ കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള വാക്സീൻ നൽകുകയും പിന്നീട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
ഫോണുമായി കടയില്‍ നിന്ന് കടന്നുകളയാൻ ശ്രമിച്ച കള്ളന്‍റെ 'പ്ലാൻ' പാളി; വീഡിയോ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam