
വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും, ഭാര്യ ബ്രിജിറ്റ് മാക്രോണിനെയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഫ്രാൻസിനോട് വ്യക്തിപരമായി സൈനികസഹായം ആവശ്യപ്പെട്ടു. എന്നാൽ ഉടൻ പങ്കുചേരാൻ ഫ്രാൻസ് വിസമ്മതിച്ചു. മാക്രോണിന്റെ ഭാര്യ അദ്ദേഹത്തെ വളരെ മോശമായാണ് പരിഗണിക്കുന്നത്. താടിയിൽ തട്ടുകിട്ടിയത് സുഖപ്പെട്ട് വരുന്നതേയുള്ളൂ- വൈറ്റ് ഹൗസ് യൂട്യൂബ് ചാനലിൽ സംസാരിക്കവേ ട്രംപ് പരിഹസിച്ചു.
'യുദ്ധം ജയിച്ചുകഴിഞ്ഞാൽ ഞങ്ങൾ സഹായിക്കാം' എന്നാണ് മാക്രോൺ പറഞ്ഞതെന്ന് ട്രംപ് പറഞ്ഞു. യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യമാണുള്ളതെന്ന് താൻ തിരിച്ചുചോദിച്ചതായും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ വർഷം വിയറ്റ്നാം സന്ദർശനത്തിനിടെ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോൺ അദ്ദേഹത്തിന്റെ മുഖത്ത് തള്ളുന്നതായി പ്രചരിച്ച വീഡിയോയെ മുൻനിർത്തിയായിരുന്നു ട്രംപിന്റെ അധിക്ഷേപം. 2025 മേയ് മാസത്തിൽ പുറത്തുവന്ന ഒരു വീഡിയോയിൽ ബ്രിജിറ്റ് മാക്രോൺ വിയറ്റ്നാം സന്ദർശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്ത് തട്ടുന്നത് പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യം മാക്രോൺ നിഷേധിക്കുകയും, തെറ്റായ പ്രചാരണമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam