ആർട്ടിക്കിൾ 23; കടുത്ത സുരക്ഷാ നിയമം പാസാക്കി ഹോങ്കോംഗ്, ചൈനയിലെ വിവാദ നിയമത്തിന് സമാനം

Published : Mar 20, 2024, 05:02 PM IST
ആർട്ടിക്കിൾ 23; കടുത്ത സുരക്ഷാ നിയമം പാസാക്കി ഹോങ്കോംഗ്, ചൈനയിലെ വിവാദ നിയമത്തിന് സമാനം

Synopsis

പുതിയ നിയമം പൗരാവകാശങ്ങളെ ഇല്ലാതാക്കുമെന്ന് വിമർശനം

വിക്ടോറിയ: പ്രതിഷേധങ്ങൾ അടിച്ചമർത്താൻ കടുത്ത സുരക്ഷാ നിയമം പാസാക്കി ഹോങ്കോങ്. ചൈനയിലെ വിവാദ ദേശീയ സുരക്ഷാ നിയമത്തിന് സമാനമായ ചട്ടം രണ്ടാഴ്ച സമയം കൊണ്ടാണ് ചൈനാ അനുകൂല നിയമസഭ പാസാക്കിയത്. വിഘടന വാദം അട്ടിമറി, തീവ്രവാദം, വിദേശ ശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ ജീവപര്യന്തം തടവ് ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണെന്ന് ആർട്ടിക്കിൾ 23 വ്യക്തമാക്കുന്നു.

പുതിയ നിയമം പൗരാവകാശങ്ങളെ ഇല്ലാതാക്കുമെന്ന് വിമർശനം ഇതിനോടകം ഉയർന്നുകഴിഞ്ഞു. എന്നാൽ സ്ഥിരതയ്ക്ക് ആവശ്യമെന്ന് അധികൃതർ പറയുന്നു. 26 വർഷത്തിലേറെയായി ഹോങ്കോങ്ങിലെ ജനങ്ങൾ കാത്തിരിക്കുന്ന ചരിത്ര മുഹൂർത്തമെന്നാണ് ഹോങ്കോംഗ് ചീഫ് എക്സിക്യുട്ടീവ് ജോൺ ലീ വിശേഷിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം