ആശ്വാസം, ഹോർമുസ് പൂര്‍ണമായും തുറക്കുന്നു, നടപടികൾ ആരംഭിച്ച് ഇറാൻ, നാളെയോ മറ്റന്നാളോ തുറന്നേക്കും

Published : Apr 08, 2026, 09:03 PM IST
hormuz

Synopsis

കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40% കുറവുണ്ടായി. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞിരുന്നു.

ടെഹ്റാൻ: ഹോർമുസ് പൂര്‍ണ തോതിൽ തുറക്കാൻ നടപടികൾ ആരംഭിച്ച് ഇറാൻ. നാളെയോ മറ്റന്നാളോ തുറന്നേക്കും. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് നിയന്ത്രിതമായി അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40 ശതമാനം കുറവുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തിലും നിശ്ചിത ഇന്ത്യൻ കപ്പലുകൾക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു

അതേസമയം, 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞെങ്കിലും, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നിരുന്നു.  അംഗോള, ഗാബൺ, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർദ്ധിച്ചു. മധ്യപൂർവേഷ്യൻ ഉൽ‌പാദകർ ഹോർമുസിനെ മറികടക്കുന്ന പൈപ്പ്‌ലൈനുകൾ വഴി വിതരണങ്ങൾ ഭാഗികമായി വഴിതിരിച്ചുവിട്ട് വരികയായിരുന്നു. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് (യാൻബു) പൈപ്പ്‌ലൈനും യുഎഇയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈനും ഉപയോ​ഗം വർധിപ്പിച്ചു.  ന്നു.

അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഏപ്രിലിലും തുടരും. അതോടൊപ്പം ഇറാനിയൻ എണ്ണ വാങ്ങാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. ഏപ്രിൽ മുതൽ ഇന്ത്യയ്ക്ക് വെനിസ്വേലൻ ബാരലുകൾ ലഭിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുമായി ദീർഘകാല കരാറുകളുള്ള ഖത്തർ എനർജി പ്രഖ്യാപിച്ച ഫോഴ്‌സ് മജ്യൂർ, ഹോർമുസിലെ തടസ്സങ്ങൾ എന്നിവ കാരണം ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വിതരണം 92% കുത്തനെ കുറഞ്ഞിരുന്നു. യുഎസ്, ഒമാൻ, അംഗോള, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് തുണയായത്. അതേസമയം ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ലബനനിൽ ഇസ്രായേൽ ആക്രമണമുണ്ടായി. നൂറിലധികം കേന്ദ്രങ്ങൾ ആക്രമിച്ചു. ഹിസ്ബുള്ളയ്ക്ക് എതിരായ ആക്രമണം തുടരും. ലബനന് വെടിനിർത്തൽ ബാധകമല്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹപ്രവർത്തകൻ 'ആന്‍റി' എന്ന് വിളിച്ചു; പരാതി നൽകിയ ഇന്ത്യൻ യുവതിക്ക് 1.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
വേലിക്കടിയിലെ മണ്ണ് മാന്തി നീക്കി രക്ഷപെട്ടത് സുപ്രധാന പദ്ധതിയിലെ അംഗം, 'ന്യൂക്ഗു'വിനായി തെർമൽ ക്യാമറ അടക്കം രംഗത്ത്, വ്യാപക തെരച്ചിൽ