
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടൺ എൽഎൻജിയുമായാണ് കപ്പൽ എത്തുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കപ്പൽ മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യൻ കപ്പലുകൾ കൂടി ഉടനെത്തും. കേന്ദ്രം സാഹചര്യം നിരീക്ഷിച്ചുവരികയാണ്.
ദിഷ വിജയകരമായി പാത പിന്നിട്ടതോടെ, ഹോർമുസ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ധനവും രാസവളവും അടങ്ങിയ മറ്റ് 34 ഇന്ത്യൻ കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ്. ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാരും അറിയിച്ചു. ഹോർമൂസ് കടന്ന് ഈ കപ്പലുകൾ ഇന്ത്യയിൽ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലുണ്ടായ ഊർജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സർക്കാർ കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam