ഷോപ്പിംഗ് മാളിനുള്ളിൽ കുതിരസവാരി; പിന്നാലെ നടന്നത് അവിശ്വസനീയമായ കാര്യങ്ങൾ, വീഡിയോ

Published : Jan 08, 2026, 10:08 PM IST
Man rides his horse through a Target store

Synopsis

സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ടിക് ടോക് താരം സ്റ്റീഫൻ ഹാർമൻ ടെക്സസിലെ ഒരു ടാർഗെറ്റ് സ്റ്റോറിനുള്ളിൽ കുതിരപ്പുറത്ത് സവാരി നടത്തി. കുതിര സ്റ്റോറിനുള്ളിൽ മലമൂത്ര വിസർജ്ജനം നടത്തിയതോടെ ജീവനക്കാർ ഇയാളെ പുറത്താക്കി.  

ടെക്സസ്: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ആളുകൾ കാട്ടിക്കൂട്ടുന്ന വിചിത്രമായ പ്രവർത്തികൾ പലപ്പോഴും അതിരുകടക്കാറുണ്ട്. അത്തരത്തിലൊന്നാണ് അമേരിക്കയിലെ ഒരു ടാർഗെറ്റ് സ്റ്റോറിൽ അരങ്ങേറിയത്. സാധനങ്ങൾ വാങ്ങാനെത്തിയ ഉപഭോക്താക്കളെ അമ്പരപ്പിച്ചുകൊണ്ട് ഒരാൾ കുതിരപ്പുറത്ത് സ്റ്റോറിനുള്ളിലൂടെ സവാരി നടത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രശസ്ത ടിക് ടോക് താരം സ്റ്റീഫൻ ഹാർമൻ ആണ് തന്റെ കുതിരയുമായി ടാർഗെറ്റ് സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയത്. തന്റെ സുഹൃത്തിനൊപ്പമാണ് ഇയാൾ ഈ സാഹസത്തിന് മുതിർന്നത്. സ്റ്റോറിലെ ഷെൽഫുകൾക്കിടയിലൂടെ കുതിരയെ ഓടിക്കുന്നത് കണ്ട് ചിലർ അത്ഭുതപ്പെട്ടപ്പോൾ മറ്റുചിലർ രോഷാകുലരായി. ഇതിനിടയിൽ ഒരു ഉപഭോക്താവ് കുതിരയെ താലോലിക്കുന്നതും വീഡിയോയിൽ കാണാം.

കുതിര സ്റ്റോറിനുള്ളിലൂടെ ഒരു വട്ടം കറങ്ങി വന്നതിന് ശേഷമായിരുന്നു അവിശ്വസനീയമായ സംഭവങ്ങൾ അരങ്ങേറിയത്. കുതിര സ്റ്റോറിന്റെ തറയിൽ പലതവണ മലമൂത്ര വിസർജ്ജനം നടത്തി. ഇതോടെ ഷോപ്പിംഗ് മാളിനുള്ളിൽ ആകെ ദുര്‍ഗന്ധവും മോശം അവസ്ഥയുമായി. "നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്? കുതിരയുമായി ഉടൻ പുറത്തുപോകൂ" എന്ന് ജീവനക്കാർ ആക്രോശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഏകദേശം രണ്ട് മിനിറ്റോളം നീണ്ടുനിന്ന സവാരിക്ക് ശേഷം സെക്യൂരിറ്റി ജീവനക്കാർ എത്തിയാണ് ഹാർമനെ പുറത്താക്കിയത്.

 

 

സോഷ്യൽ മീഡിയയിൽ പരിഹാസവും വിമർശനവും

ജനുവരി 6-ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നെറ്റിസൺസ് സമ്മിശ്ര പ്രതികരണങ്ങളാണ് നൽകുന്നത്. 'കാഴ്ചക്കാര്‍ക്കും ലൈക്കിനും വേണ്ടി ആളുകൾ എന്ത് വൃത്തികേടും ചെയ്യും. അവിടെ ജോലി ചെയ്യുന്ന പാവം ജീവനക്കാരുടെ അവസ്ഥ ആലോചിച്ചു നോക്കൂ, എന്ന് ചിലര്‍ പറഞ്ഞപ്പോൾ, കുതിര സ്റ്റാഫിനോട് ഹായ് പറയാൻ വന്നതാകും, ടെക്സസിലെ ഒരു സാധാരണ ദിവസം എന്ന് തമാശരൂപേണ പ്രതികരിച്ചവരുമുണ്ട്. ഇത്തരത്തിൽ വന്യമൃഗങ്ങളെയും മറ്റ് ജീവികളെയും പൊതുയിടങ്ങളിൽ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സമാനമായ 13-ഓളം സംഭവങ്ങൾ അടുത്തിടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആണവായുധം പ്രയോഗിക്കാവുന്ന സാഹചര്യമെന്ന് റഷ്യ; ഇന്ത്യൻ നാവികരുൾപ്പെട്ട കപ്പൽ അമേരിക്ക പിടിച്ചതിൽ ഭീഷണി
ചൈനക്ക് മുന്നിൽ വാതിൽ തുറക്കാൻ ഇന്ത്യ, ചൈനീസ് കമ്പനികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുമെന്ന് റിപ്പോർട്ട്