യെമൻ സർക്കാർ ആസ്ഥാനത്തേക്ക് ഹൂതി ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്ക്

Published : Oct 16, 2026, 05:02 AM IST
yemen

Synopsis

യെമനിലെ ഏഡനിലുള്ള അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.

സന: യെമൻ സർക്കാർ ആസ്ഥാനത്തേക്ക് ഹൂത്തി ആക്രമണം. അഞ്ച് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏഡനിലുള്ള അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയാണ് ഹൂതികൾ മിസൈലാക്രമണം നടത്തിയത്. അഞ്ച് മിസൈലുകൾ ഉപയോഗിച്ചാണ് അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികൾ ആക്രമണം നടത്തിയതെന്ന് യെമൻ വാർത്താവിതരണ മന്ത്രി മുഅമ്മർ അൽ-ഇറിയാനി അറിയിച്ചു.

പ്രധാനമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും എന്നാൽ അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും സർക്കാർ അറിയിച്ചു. കൊട്ടാരത്തിന് സമീപത്തുനിന്ന് പുകച്ചുരുളുകൾ ഉയരുന്നത് കാണാമായിരുന്നു എന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയുടെ പിന്തുണയുള്ള, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിന്റെ ആസ്ഥാനവും ഭരണകേന്ദ്രവുമായാണ് ഈ കൊട്ടാരം. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകും എന്നതാണ് ഇന്നത്തെ ആക്രമണം നൽകുന്ന സൂചന. സൗദി അറേബ്യയ്ക്ക് പുറമെ മറ്റ് പ്രാദേശിക ശക്തികൾ കൂടി ഉൾപ്പെടുന്ന പൂർണ്ണമായ ആഭ്യന്തര യുദ്ധത്തിലേക്ക് രാജ്യം നീങ്ങുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.

ഹൂതി സായുധ സംഘവും സൗദി പിന്തുണയുള്ള സേനയും തമ്മിലുള്ള പോരാട്ടം ശക്തമായ പശ്ചാത്തലത്തിലാണ് ഏഡനിലെ ഈ ആക്രമണം. യെമനിലെ മൂന്നാമത്തെ വലിയ നഗരവും തെക്കുപടിഞ്ഞാറൻ മേഖലയിലെ പ്രധാന പ്രദേശവുമായ തായിസിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നത്, ബബ് അൽ-മന്ദബ് കടലിടുക്കിന്മേൽ തന്ത്രപ്രധാനമായ ആധിപത്യം ഉറപ്പിക്കാൻ സഹായിക്കും. ധുബാബ് വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ചതായി യെമൻ സർക്കാരുമായി സഖ്യത്തിലുള്ള സേന വ്യക്തമാക്കി.

വിമാന സർവീസുകൾ റദ്ദാക്കി

അതിനിടെ സൗദിക്ക് സൈനിക പിന്തുണ നൽകാൻ ഫ്രാൻസ് തീരുമാനിച്ചു. സേനാ സംവിധാനങ്ങൾ വിന്യസിക്കുന്നത് തുടങ്ങി. സംഘർഷ സാഹചര്യത്തിൽ ഇൻഡിഗോ റിയാദിലേക്കും ജിദ്ദയിലേക്കും ദമ്മാമിലേക്കും മദീനയിലേക്കുമുള്ള വിമാനങ്ങൾ ഒക്ടോബർ 24 വരെ റദ്ദാക്കിയതായി അറിയിച്ചു. ഗൾഫ് സെക്ടറിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള ഇന്നത്തെ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. 22 വിമാന സർവീസുകളാണ് റദ്ദാക്കിയത്.

റാസൽഖൈമയിൽ നിന്ന് പുലർച്ചെ 2.50ന് എത്തിച്ചേരേണ്ട എയർ അറേബ്യ (G90890), ദമ്മാമിൽ നിന്ന് രാവിലെ 6.25ന് എത്തിച്ചേരേണ്ട ഇൻഡിഗോ (6E 0088), റാസൽ ഖൈമയിൽ നിന്ന് രാവിലെ 6.55ന് എത്തിച്ചേരേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0332), റിയാദിൽ നിന്ന് രാവിലെ 7.35ന് എത്തിച്ചേരേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0320), റിയാദിൽ നിന്ന് രാവിലെ 8.20ന് എത്തിച്ചേരേണ്ട ഫ്ലൈനാസ് (XY0327), റിയാദിൽ നിന്ന് രാവിലെ 8.55ന് എത്തിച്ചേരേണ്ട സൗദി എയർ (SV 0712), ബഹറൈനിൽ നിന്ന് രാവിലെ 9.15ന് എത്തിച്ചേരേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0374), ജിദ്ദയിൽ നിന്ന് ഉച്ചക്ക് 2.05ന് എത്തിച്ചേരേണ്ട ഇൻഡിഗോ (6E0066), റിയാദിൽ നിന്ന് വൈകിട്ട് 3.15ന് എത്തിച്ചേരേണ്ട ഫ്ലൈ നാസ് (XY0373), ജിദ്ദയിൽ നിന്ന് വൈകിട്ട് 5.40ന് എത്തിച്ചേരേണ്ട ആകാശ എയർ (QP0595), ദമ്മാമിൽ നിന്ന് വൈകിട്ട് 6.35ന് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0386), അൽ ഐനിൽ നിന്ന് വൈകിട്ട് 7ന് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0336) എന്നീ സർവീസുകളാണ് റദ്ദാക്കിയത്.

കരിപ്പൂരിൽ നിന്ന് റാസൽഖൈമയിലേക്ക് പുലർച്ചെ 3.30ന് പോകേണ്ട എയർ അറേബ്യ (G90891), ദമ്മാമിലേക്ക് രാവിലെ 8.35ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0385), റിയാദിലേക്ക് രാവിലെ 9.10ന് പോകേണ്ട ഫ്ലൈനാസ് (XY0328), റിയാദിലേക്ക് രാവിലെ 9.55ന് പോകേണ്ട സൗദി എയർ (SV 0713), അൽ ഐനിലേക്ക് രാവിലെ 10ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0335), റിയാദിലേക്ക് വൈകീട്ട് 4.05ന് പോകേണ്ട ഫ്ലൈനാസ് (XY 0374), ജിദ്ദയിലേക്ക് നാളെ വൈകീട്ട് 6.45 ന് പോകേണ്ട ആകാശ എയർ (QP0596), ജിദ്ദയിലേക്ക് നാളെ വൈകീട്ട് 6.50ന് പോകേണ്ട ഇൻഡിഗോ (6E 0065), റിയാദിലേക്ക് നാളെ രാത്രി 8.15ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0321), ബഹ്‌റൈനിലേക്ക് നാളെ രാത്രി 11.05 ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0373) എന്നിവയും റദ്ദാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തീരുമാനം മാറ്റി യുഎസ്; നിദാൽ ഹസന്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യില്ല; യുഎസ് സൈന്യം വധശിക്ഷ നടപ്പാക്കുന്നത് ആറ് പതിറ്റാണ്ടിന് ശേഷം
ഇന്ത്യക്കാരോട് വിരോധം, നവരാത്രി ആഘോഷത്തിനിടെ കൂട്ടക്കൊല നടത്താൻ ക്ഷേത്രത്തിലെത്തി, റൈഫിൾ ജാമായതോടെ രക്ഷപ്പെടൽ, രഹസ്യവിവരത്തിൽ 19കാരൻ പിടിയിൽ