Abudhabi attack : അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സഖ്യസേന

Published : Jan 18, 2022, 07:33 AM ISTUpdated : Jan 18, 2022, 07:38 AM IST
Abudhabi  attack : അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സഖ്യസേന

Synopsis

സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു.  

അബുദാബി: അബുദാബി ആക്രമണത്തിന് (Abudhabi attack) പിന്നാലെ ഹൂതി വിമതര്‍ക്ക് (Houthi rebels) തിരിച്ചടി നല്‍കി സൗദി സഖ്യസേന. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന് ഭീഷണിയെന്ന് സൗദിയും (Saudi Arabia) യുഎഇയും (UAE) വ്യക്തമാക്കി. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു.

ഇന്നലെ ഹൂതികള്‍ അബുദാബിയില്‍ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. അറബ് മേഖലയുടെ സമാധാനത്തിന് ഭീഷണിയാണ് ഹൂതി ഭീകരതയെന്ന് സൗദി പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് അബുദാബി വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തും. സംഭവത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു.
 

PREV
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു