റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്‍റർ ടവറുകളിലൊന്നിന് നേരെ ഹൂതി ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്

Published : Nov 25, 2026, 11:06 AM IST
riyadh financial district

Synopsis

റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിലെ ടവറിന് നേരെ ഹൂതികളുടെ ഭീകരാക്രമണം നടന്നു. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ ആക്രമണം ഉണ്ടാകുന്നത്.

റിയാദ്: റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിലെ (സാമ്പത്തിക കേന്ദ്രം) ടവറുകളിലൊന്നിന് നേരെ ഹൂതികളുടെ ഭീരുത്വപരമായ ഭീകരാക്രമണം ഉണ്ടായതായി യെമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി അറിയിച്ചു. ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് ബന്ധപ്പെട്ട സുരക്ഷാ-അന്വേഷണ ഏജൻസികൾ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും സഖ്യസേന പുറത്തിറക്കിയ

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പി.ഐ.എഫ്) ആസ്ഥാനം പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. ഹൂതി മിലീഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് സൗദി പൗരന്മാരും രണ്ട് ഇന്ത്യക്കാരും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റതായി റിയാദ് സിവിൽ ഡിഫൻസ് അറിയിച്ചു.

പരിക്കേറ്റവരിൽ രണ്ട് സൗദി സ്വദേശികൾക്ക് പുറമെ, രണ്ട് ഇന്ത്യൻ പ്രവാസികളും മൂന്ന് നേപ്പാൾ പ്രവാസികളും നാല് ഈജിപ്ഷ്യൻ പ്രവാസികളുമാണ് ഉൾപ്പെടുന്നത്. സംഭവം നടന്നയുടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളും സിവിൽ ഡിഫൻസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള അംഗീകൃത സുരക്ഷാ നടപടിക്രമങ്ങൾ നടപ്പിലാക്കിയതായും, ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

യെമൻ സർക്കാരിനെ പിന്തുണയ്ക്കുന്ന സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ ആക്രമണ വിവരം ആദ്യം പുറത്തുവിട്ടത്. സാമ്പത്തിക കേന്ദ്രത്തിലെ ഒരു ടവറിന് നേരെ "ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം" ഉണ്ടായെന്നും, ബന്ധപ്പെട്ട അധികൃതർ സ്ഥലത്ത് പരിശോധനകളും തുടർനടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ പ്രാഥമിക പ്രസ്താവനയിൽ ആക്രമണത്തിന് പിന്നിലെ സംഘടനയെ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. പിന്നീടാണ് ഹൂതി ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചത്.

ഏകദേശം 385 മീറ്റർ ഉയരവും 80 നിലകളുമുള്ള ഈ കെട്ടിടത്തിന് ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി മൂന്ന് ദൃക്‌സാക്ഷികൾ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് മാനേജ്‌മെന്റിന്റെ വാഹനങ്ങൾ പ്രദേശത്ത് റോന്ത് ചുറ്റുകയും, ഉച്ചഭാഷിണികളിലൂടെ ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി അഭയം തേടാൻ നിർദ്ദേശിക്കുകയും ചെയ്തതായി അവിടെയുള്ള ഒരു ജീവനക്കാരൻ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയും ഇതേ ടവറിന് നേരെ ആക്രമണമുണ്ടാവുകയും നിരവധി നിലകളിലെ ജനൽച്ചില്ലുകൾ തകരുകയും ചെയ്തിരുന്നു. അന്ന് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സൗദി തലസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ഈ കെട്ടിടം, രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകങ്ങളിലൊന്നായ റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലാണ് സ്ഥിതി ചെയ്യുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാകിസ്ഥാനിൽ ജനങ്ങൾ തെരുവിൽ, ശക്തനായ സൈനിക മേധാവിക്ക് എതിരെ അലയടിച്ച് വൻ പ്രതിഷേധം; 'സിന്ധ് വിഭജിച്ചാൽ രക്തച്ചൊരിയും'
റാസൽഖൈമയിലെ വാഹനാപകടം: മരിച്ചവരിൽ തലശ്ശേരി സ്വദേശിയും, മരണസംഖ്യ 13 ആയി; പരിക്കേറ്റവരിൽ 12 പേർ ആശുപത്രി വിട്ടു