പടക്കംപൊട്ടിച്ച് പുതുവത്സരാഘോഷം, റോമിൽ ചത്തൊടുങ്ങിയത് നൂറ് കണക്കിന് പക്ഷികൾ

By Web TeamFirst Published Jan 2, 2021, 2:54 PM IST
Highlights

അവ ഭയന്നിരിക്കാം, അപ്രതീക്ഷിതമായുണ്ടായ ഒരുമിച്ചുള്ള പറക്കലിൽ കൂട്ടിമുട്ടിയതായിരിക്കാം, ജനാലകളിലും കെട്ടിടങ്ങളിലും ഇടിച്ച്...

റോം:  പുതുവത്സര രാത്രിയിലെ ആഘോഷങ്ങൾക്കായി പടക്കം പൊട്ടിച്ചതുവഴി ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ ചത്തൊടുങ്ങിയത് നൂറ് കണക്കിന് പക്ഷികൾ. കൂട്ടക്കൊലയെന്നാണ് റോമിലെ മൃ​ഗാവകാശസംഘടന സംഭവത്തെ വിശേഷിപ്പിച്ചത്. റോമിലെ തെരുവിൽ നിരവധി പക്ഷികൾ ചത്ത് വീണ് കിടക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

മരണകാരണം വ്യക്തമല്ലെങ്കിലും പടക്കത്തിന്റെ ഉപയോ​ഗം പക്ഷികളെ ബാധിച്ചിട്ടുണ്ടെന്നാണ് മൃ​ഗസംരക്ഷണ സംഘടന ആരോപിക്കുന്നത്. അവ ഭയന്നിരിക്കാം, അപ്രതീക്ഷിതമായുണ്ടായ ഒരുമിച്ചുള്ള പറക്കലിൽ കൂട്ടിമുട്ടിയതായിരിക്കാം, ജനാലകളിലും കെട്ടിടങ്ങളിലും ഇടിച്ച് വീണതുമാകാമെന്നാണ് പ്രാഥമിക നി​ഗമനം. പക്ഷികൾക്കും ഹൃദയാഘാതം ഉണ്ടാകാമെന്നത് മറക്കരുതെന്നും സംഘടന പറഞ്ഞു. 

click me!