പഠിക്കുന്നത് തടയാൻ ഇറാനിൽ പെൺകുട്ടികൾക്ക് നേരെ വിഷപ്രയോ​ഗം: നിരവധി പേർക്ക് അർബുദം ബാധിച്ചു

Published : Feb 27, 2023, 02:27 PM ISTUpdated : Feb 27, 2023, 02:50 PM IST
പഠിക്കുന്നത് തടയാൻ ഇറാനിൽ പെൺകുട്ടികൾക്ക് നേരെ വിഷപ്രയോ​ഗം: നിരവധി പേർക്ക് അർബുദം ബാധിച്ചു

Synopsis

ക്വോം നഗരത്തിൽ നിന്നുള്ള പെൺകുട്ടികളിൽ  ശ്വാസകോശ രോഗം വ്യാപകമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾക്ക് നേരം വിഷ പ്രയോഗം നടന്നതായി വെളിപ്പെടുത്തൽ. ടെഹ്റാൻ നഗരത്തിൻ്റെ ദക്ഷിണഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്വോം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  പഠിക്കുന്ന  വിദ്യാർത്ഥികൾക്ക് നേരെയാണ് വിഷപ്രയോഗം നടന്നതെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടികളുടെ വിദ്യഭ്യാസം തടയുക എന്ന ലക്ഷ്യത്തോടെയാണ് വിഷ പ്രയോഗം നടന്നതെന്ന് ഇറാൻ ആരോഗ്യ സഹ മന്ത്രി വെളിപ്പെടുത്തി. കോം നഗരത്തിൽ നിന്നുള്ള പെൺകുട്ടികളിൽ  ശ്വാസകോശ രോഗം വ്യാപകമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ബോധപൂർവ്വം ചിലർ വിഷം നൽകിയെന്നും പെൺകുട്ടികളുടെ വിദ്യഭ്യാസം തടയാൻ ആഗ്രഹിക്കുന്നവരാണ് പിറകിലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇറാൻ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു