
വാഷിംഗ്ടണ്‍: നികുതി വെട്ടിച്ചെന്ന കുറ്റം സമ്മതിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടുവർഷം നികുതി നൽകിയില്ലെന്നാണ് കേസ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ച അഭിഭാഷകൻ ഡേവിഡ് വെയ്സാണ് ഹണ്ടര്‍ ബൈഡെതിരായ ആരോപണം അന്വേഷിച്ചത്. 2017,2018 വര്‍ഷത്തെ ടാക്സിലാണ് വെട്ടിപ്പ് നടന്നത്.
2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബൈഡനെതിരെയുള്ള ആയുധമായി മകന്‍റെ നികുതി വെട്ടിപ്പ് മാറാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ബൈഡന്‍റെ ഭരണത്തിന് എതിരായ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന ആരോപണങ്ങളിലൊന്നാവും മകന്‍റെ കുറ്റസമ്മതം. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ ഇടപാടുകള്‍ അടക്കമുള്ള കുറ്റങ്ങളാണ് ബൈഡന്‍റെ മകനെതിരെ ചുമത്താനുള്ള നീക്കത്തിലാണ് ഡേവിഡ് വെയ്സുള്ളത്. പ്രസിഡന്‍റിന്റെ മകനെതിരായ ക്രിമിനല്‍ അന്വേഷണങ്ങള്‍ ഫെഡറല്‍ പ്രോിക്യൂട്ടര്‍മാര്‍ കൈകാര്യം ചെയ്യുമെന്നാണ് ഹണ്ടര്‍ ബൈഡന്‍റെ അറ്റോര്‍ണി വിശദമാക്കുന്നത്.
അടുത്തിടെ മുന്‍ പ്രസിഡന്‍റ് ട്രംപ് രഹസ്യ രേഖകളെ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നുവെന്ന കോടതി നിരീക്ഷണത്തെ ഈ കുറ്റസമ്മതം ഉപയോഗിച്ച് പ്രതിരോധിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുള്ളത്. രഹസ്യ രേഖക്കേസില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ട്രംപ് കോടതിയെ അറിയിച്ചിരിക്കുന്നത്. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ന്യൂക്ലിയര്‍ വിവരങ്ങള്‍ടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതായി കുറ്റപത്രത്തില്‍ വ്യക്തമായിരുന്നു.
മിലിട്ടറി പ്ലാനുകള്‍ അടക്കമുള്ള ക്ലാസിഫൈഡ് ഗണത്തിലുള്ള രേഖകള്‍ ട്രംപ് കുളിമുറിയിലും ഹാളിലും സൂക്ഷിച്ചതായാണ് കുറ്റപത്രം വിശദമാക്കുന്നത്. വസതിയിലെ കുളിമുറിയിലും ഹാളിലുമായാണ് ക്ലാസിഫൈഡ് സ്വഭാവമുള്ള രേഖകള്‍ സൂക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരോടെ നുണ പറഞ്ഞതായും കുറ്റപത്രം വിശദമാക്കുന്നു. അന്വേഷണം തടസപ്പെടുത്താനും ട്രംപ് ശ്രമിച്ചുവെന്നും കുറ്റപത്രം ആരോപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam