എലിയെ വിഴുങ്ങുന്ന വേട്ടക്കാരൻ ചിലന്തി; ചിത്രങ്ങൾ വൈറൽ

By Web TeamFirst Published Jun 21, 2019, 3:20 PM IST
Highlights

ടാസ്മാനിയയിലെ ഒരു ഹോട്ടലിൽനിന്ന് ദമ്പതികളാണ് എലി വർ​ഗത്തിൽപ്പെട്ട പിഗ്മി പോസ്സം എന്ന ജീവിയെ ഭക്ഷിക്കുന്ന ചിലന്തിയുടെ ചിത്രങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയത്.   

കാൻ‌ബെറ: തന്നോളം പോന്ന എലിയെ കഴിക്കുന്ന വേട്ടക്കാരൻ ചിലന്തിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ടാസ്മാനിയയിലെ ഒരു ഹോട്ടലിൽനിന്ന് ദമ്പതികളാണ് എലി വർ​ഗത്തിൽപ്പെട്ട പിഗ്മി പോസ്സം എന്ന ജീവിയെ ഭക്ഷിക്കുന്ന ചിലന്തിയുടെ ചിത്രങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയത്.

അവധി ആഘോഷിക്കാൻ ടാസ്മാനിയയില്‍ എത്തിയതായിരുന്നു ദമ്പതികളായ ജസ്റ്റിന്‍ ലാട്ടനും ഭര്‍ത്താവും. മൗണ്ട് ഫീല്‍ഡ് നാഷണല്‍ പാര്‍ക്കിലെ താമസത്തിനിടെയാണ് വേട്ടക്കാരന്‍ ചിലന്തി പോസ്സത്തെ ഭക്ഷിക്കുന്നത് ഇവര്‍ കാണുന്നത്. തുടർന്ന് ചിലന്തിയുടെ ചിത്രങ്ങൾ ​പകർത്തി ദമ്പതികൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചു. 'പോസ്സത്തെ കഴിക്കുന്ന ചിലന്തി. എന്റെ ഭര്‍ത്താവ് പകര്‍ത്തിയ ഫോട്ടോ' എന്ന അടിക്കുറിപ്പോടെയാണ് ജസ്റ്റിന്‍ ലാട്ടൻ ഫേയ്‌സ് ബുക്ക് പേജില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

ഓസ്‌ട്രേലിയയിൽ കണ്ടുവരുന്ന എലി വര്‍ഗത്തില്‍ പെട്ട ജീവിയാണ് പിഗ്മി പോസ്സം. പൂര്‍ണവളര്‍ച്ചയെത്തിയ പോസ്സത്തിന് ഏകദേശം രണ്ടര ഇഞ്ചോളം വലിപ്പമുണ്ടാകും. അതായാത് ഏകദേശം ഹണ്ട്‌സ്മാന്‍ സ്‌പൈഡറിന്റെ വലിപ്പം പോസ്സത്തിനും കാണും. എന്നാൽ വേട്ടക്കാരൻ ചിലന്തിയുടെ കാലുകള്‍ക്ക് 13 ഇഞ്ച് വരെ വളര്‍ച്ചയുണ്ടാകാറുണ്ട്.

click me!