'നൂറ്റാണ്ടിലെ ഭീതി' ഒഴിഞ്ഞു! ഫ്ലോറിഡയെ തൂത്തെറിഞ്ഞ 'മിൽട്ടൺ' തീരം വിട്ടു, 4 മരണം, 30 ലക്ഷം വീടുകൾ ഇരുട്ടിലായി

Published : Oct 10, 2024, 07:37 PM IST
'നൂറ്റാണ്ടിലെ ഭീതി' ഒഴിഞ്ഞു! ഫ്ലോറിഡയെ തൂത്തെറിഞ്ഞ 'മിൽട്ടൺ' തീരം വിട്ടു, 4 മരണം, 30 ലക്ഷം വീടുകൾ ഇരുട്ടിലായി

Synopsis

'മിൽട്ടൺ തീവ്രത കുറഞ്ഞ കാറ്റഗറി 1 കാറ്റായി അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് കടന്നു'

ഫ്ലോറിഡ: 'നൂറ്റാണ്ടിലെ ഭീതി'യെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പോലും വിശേഷിപ്പിച്ച മിൽട്ടൺ ചുഴലിക്കാറ്റ് തീരം വിട്ടു. ഫ്ലോറിഡയുടെ ചില ഭാഗങ്ങളെ തൂത്തെറിഞ്ഞ ശേഷമാണ് മിൽട്ടൺ തീവ്രത കുറഞ്ഞ കാറ്റഗറി 1 കാറ്റായി അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് കടന്നത്.

ഫ്ലോറിഡയിലെ ചില ഇടങ്ങളിൽ കനത്ത മഴ തുടരുന്നുണ്ട്. വരും മണിക്കൂറുകളിൽ മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച മിൽട്ടൺ ചുഴലിക്കാറ്റിൽ 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. 30 ലക്ഷം വീടുകളിൽ വൈദ്യുതിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

ഒന്നും രണ്ടുമല്ല, മൂന്ന് ലോക റെക്കോർഡുകൾ, ലോകത്തെ അമ്പരപ്പിച്ച് തൃശൂരിലെ 7 മാസം പ്രായമുള്ള ഇസബല്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിന് വൻ തിരിച്ചടി, നിർണായക വിധി! നിയമ വിരുദ്ധമെന്ന് കോടതി; എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
മിന്നൽ പരിശോധന, ഗുരുതര നിയമലംഘനങ്ങൾ, സീഫുഡ് റെസ്റ്റോറന്‍റിൽ നിന്ന് പിടിച്ചെടുത്തത് 61 കിലോഗ്രാം പഴകിയ മീൻ