ട്രാൻസ്ഫോമറിന് തീപിടിച്ചു, ഇറ്റലിയിൽ ജലവൈദ്യുത നിലയത്തിൽ പൊട്ടിത്തെറി, മൂന്ന് മരണം

Published : Apr 10, 2024, 08:50 AM IST
ട്രാൻസ്ഫോമറിന് തീപിടിച്ചു, ഇറ്റലിയിൽ ജലവൈദ്യുത നിലയത്തിൽ പൊട്ടിത്തെറി, മൂന്ന് മരണം

Synopsis

തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ച് ട്രേഡ് യൂണിയനുകൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ വിഷയം ഉന്നയിച്ച് വ്യാഴാഴ്ച നാല് മണിക്കൂർ ദേശീയ പണിമുടക്ക് നടത്താനിരിക്കെയാണ് സംഭവം

മിലാൻ: ഇറ്റലിയിൽ ജലവൈദ്യുത പ്ലാന്റിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് മരണം. നാലു പേരെ കാണാതായി. ഭൂഗർഭ പ്ലാന്റിലെ ട്രാൻസ്ഫോർമറിൽ തീപിടിച്ചതിനെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ബൊലോഗ്നയ്ക്ക് സമീപമുള്ള ബാർഗിയിലെ എനൽസ് എന്ന കമ്പനിയുടെ ജലവൈദ്യുത നിലയത്തിലാണ് തീപിടിത്തമുണ്ടായത്. 

പ്ലാന്‍റിലെ അറ്റകുറ്റപ്പണിക്കിടെയാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് കാമുഗ്നാനോ മേയർ മാർക്കോ മസിനാര പറഞ്ഞു. ടർബൈനിലെ തകരാർ കാരണമാണ് അപകമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 50 വർഷമായി എനെൽ കൈകാര്യം ചെയ്യുന്ന ഈ പ്ലാന്‍റിൽ ഇതുവരെ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് മേയർ  പറഞ്ഞു. നിരവധി പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 

മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർക്ക് ആശങ്കയുണ്ട്.  ഡാം ബേസിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവ സമയത്ത് പ്ലാന്‍റ് ഓഫ്‌ലൈനായിരുന്നതിനാൽ വൈദ്യുതി വിതരണത്തെ ബാധിച്ചിട്ടില്ല. പ്ലാന്‍റിൽ നിന്ന് കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു.

വിസ നിയമം കടുപ്പിക്കാൻ ന്യൂസിലന്‍ഡ്; ലക്ഷ്യം കുടിയേറ്റം നിയന്ത്രിക്കൽ, ഇംഗ്ലീഷ് പ്രാവീണ്യം, വൈദഗ്ധ്യം നിർബന്ധം

ഇറ്റലിയിലെ തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ച് ട്രേഡ് യൂണിയനുകൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ രണ്ട് യൂണിയനുകൾ ഈ വിഷയം ഉന്നയിച്ച് വ്യാഴാഴ്ച നാല് മണിക്കൂർ ദേശീയ പണിമുടക്ക് നടത്താനിരിക്കുകയായിരുന്നു. ഫ്ലോറൻസ് നഗരത്തിൽ സൂപ്പർമാർക്കറ്റ് നിർമാണത്തിനിടെ ഫെബ്രുവരിയിൽ  അഞ്ച് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തൊഴിലാളി സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചത്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്