
ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ പിൻവലിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിരീക്ഷക സംഘത്തിലെ ഉദ്യോഗസ്ഥർ ഇറാനിൽ നിന്ന് മടങ്ങി. ഇസ്രയേലുമായുള്ള സംഘർഷ സമയത്ത് പോലും ടെഹ്റാനിൽ തുടർന്ന ഉദ്യോഗസ്ഥരാണ് ഒടുവിൽ മടങ്ങിയത്. ആക്രമണത്തിനുശേഷം ഇറാന്‍റെ ആണവ നിലയങ്ങളിലെ നാശനഷ്ടം സംബന്ധിച്ച് ഇതുവരെ പരിശോധനയ്ക്ക് കഴിഞ്ഞിട്ടില്ല.
അതേസമയം, ആക്രമണശേഷം ആണവനിലയങ്ങളിൽ നിന്നുള്ള റേഡിയേഷൻ അളവ് സംബന്ധിച്ച റിപ്പോർട്ടുകൾ ഏജൻസി കൃത്യമായി നൽകിയിരുന്നു. പരിശോധനകൾ തുടരാൻ ഇറാൻ സമ്മതിക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) മേധാവി റഫേൽ ഗ്രോസി അഭ്യർത്ഥിച്ചു. ഉദ്യോഗസ്ഥർ മടങ്ങാനുള്ള കാരണം ഏജൻസി വ്യക്തമാക്കിയിട്ടില്ല. യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളും കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ, ഇനി പരിശോധനകൾക്ക് ഇറാന്‍റെ ദേശീയ സുരക്ഷാ കൗൺസിലിന്‍റെ അനുമതി വേണ്ടി വരും.