കിമ്മിന്റെ ആരോഗ്യത്തോടെയുള്ള മടങ്ങിവരവ് സന്തോഷം: ട്രംപ്

Published : May 03, 2020, 08:28 AM ISTUpdated : May 03, 2020, 08:32 AM IST
കിമ്മിന്റെ ആരോഗ്യത്തോടെയുള്ള മടങ്ങിവരവ് സന്തോഷം: ട്രംപ്

Synopsis

മൂന്ന് ആഴ്ചത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കിമ്മിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായെന്നും അദ്ദേഹം ചികിത്സയിലാണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

വാഷിംഗ്ടണ്‍: കിം ജോങ് ഉന്നിന്റെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിം ആരോഗ്യത്തോടെ തിരിച്ചുവന്നത് സന്തോഷം പകരുന്നതാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. കിമ്മിന്റെ ചിത്രങ്ങള്‍ സഹിതമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. 

മൂന്ന് ആഴ്ചത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കിമ്മിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായെന്നും അദ്ദേഹം ചികിത്സയിലാണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്നുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വെള്ളിയാഴ്ച കിം രാജ്യത്തെ വളം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ചിത്രവും ദൃശ്യങ്ങളും പുറത്തുവിട്ടാണ് അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്.

തന്റെ മുത്തച്ഛന്റെ ജന്മദിനത്തില്‍ കിമ്മിന്റെ അസാന്നിധ്യമാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. രാജ്യത്തെ പ്രധാന ആഘോഷമായ ദിനത്തില്‍ കിം പങ്കെടുക്കാതിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായി. എന്നാല്‍, അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ട്രംപ് നേരത്തെ തള്ളിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒറ്റയടിക്ക് പെട്രോളിന് കൂടിയത് 18 രൂപ; രണ്ടാഴ്ചത്തേക്ക് സ്കൂൾ അടച്ചു, സർക്കാർ ഓഫീസുകളിൽ അടക്കം നിയന്ത്രണവുമായി പാകിസ്ഥാൻ
ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര, ഹോട്ടലുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ് ; എല്‍പിജി ബുക്കിംഗ് നിയന്ത്രണവുമായി സ‍ര്‍ക്കാർ