
വാഷിങ്ടണ്‍: പാകിസ്ഥാനുമേല്‍ കടുത്ത ഉപാധികളുമായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). സാമ്പത്തിക സഹായത്തിന്റെ അടുത്ത ഗഡു നൽകുന്നതിന് 11 ഉപാധികള്‍ ഐഎംഎഫ് മുന്നോട്ടുവെച്ചു. വാർഷിക ബജറ്റ് 17.6 ട്രില്യണ്‍ രൂപയായി ഉയർത്തണമെന്നതാണ് ആദ്യത്തേത്. വികസന ചെലവിനായി 1.07ട്രില്യണ്‍ രൂപ വകയിരുത്തണം.വൈദ്യുതി ബില്ലുകളുടെ സേവന ചാർജിൽ വർധന വേണമെന്നും പ്രതിരോധ ചെലവില്‍ സുതാര്യത വേണമെന്നും ഉപാധികൾ വച്ചിട്ടുണ്ട്.
കാർഷിക വരുമാനത്തിന് നികുതി ഏർപ്പെടുത്തണം. പ്രത്യേക സാമ്പത്തിക മേഖലകളിലും നികുതി ബാധകമാക്കണം തുടങ്ങിയവയും നിബന്ധനകളിലുണ്ട്. അതേ സമയം ഇന്ത്യ പാക് സംഘർഷം മൂർച്ഛിക്കുന്നത് സാമ്പത്തിക സഹായത്തെ ബാധിക്കുമെന്നും ഐ എം എഫ് പ്രഖ്യാപിച്ചു.
മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കുകയെന്ന നിബന്ധനയും പാകിസ്ഥാന് മേലുണ്ട്. സാമ്പത്തിക രക്ഷാപദ്ധതിയുടെ ഭാഗമായി പാക്കിസ്ഥാനു മുന്നിൽ ഐഎംഎഫ് വയ്ക്കുന്ന ആകെ നിബന്ധനകള്‍ 50 ആയി വർധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam