ഇംപീച്മെന്‍റ്: വെള്ളിയാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ ഡൊണാള്‍ഡ് ട്രംപിന് നിര്‍ദ്ദേശം

By Web TeamFirst Published Dec 1, 2019, 6:51 AM IST
Highlights

ട്രംപിനെതിരെ കൂടുതൽ തെളിവുകൾ നിരത്തുന്ന റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്ന് പ്രതിനിധി സഭ ഇന്റലിജൻസ് കമ്മിറ്റി അറിയിച്ചു. 

വാഷിങ്ടണ്‍: ഇംപീച്മെന്‍റ് നടപടികളിൽ അമേരിക്കൻ പ്രസിഡന്‍റ്  പങ്കെടുക്കുമോ ഇല്ലയോ എന്ന് വെള്ളിയാഴ്ച അറിയാം. അടുത്ത വെള്ളിയാഴ്ച 5 മണിക്കുള്ളില്‍ മറുപടി നൽകാനാണ് ഇംപീച്മെന്റ് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രതിനിധിസഭ സമിതി വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. 

ട്രംപിനെതിരെ കൂടുതൽ തെളിവുകൾ നിരത്തുന്ന റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്ന് പ്രതിനിധി സഭ ഇന്റലിജൻസ് കമ്മിറ്റി അറിയിച്ചു. രാഷ്ട്രീയ നേട്ടത്തിനായി രാജ്യതാൽപര്യം ട്രംപ് അട്ടിമറിച്ചെന്നും ആരോപണമുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണം തടസ്സപ്പെടുത്താനും ഡൊണാൾഡ് ട്രംപ് ശ്രമിച്ചതായി ജുഡീഷ്യറി ചെയർമാൻ ജെറാൾഡ് നാഡ്ലർ ആരോപിച്ചു.

click me!