
ലഹോര്‍: ഗൂഗിളില്‍ ഭിഖാരി (ഭിക്ഷക്കാരന്‍) എന്ന് തെരഞ്ഞാല്‍ ലഭിക്കുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ചിത്രങ്ങള്‍. ഭിക്ഷക്കാരനായി ആരോ എഡിറ്റ് ചെയ്തിട്ടുള്ള ഇമ്രാന്‍റെ ചിത്രങ്ങളടക്കമാണ് ഗൂഗിളില്‍ ലഭിക്കുന്നത്. ഇതോടെ ഇത്തരം ഫലങ്ങള്‍ നീക്കണമെന്ന് പാക്കിസ്ഥാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
മുമ്പും ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങള്‍ ഇത്തരത്തില്‍ വിവാദമായിട്ടുണ്ട്. ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെയും ലോകത്തിലെ മികച്ച ടെയ്‍ലെറ്റ് പേപ്പര്‍ എന്ന് ചോദ്യത്തിന് പാക്കിസ്ഥാന്‍ പതാക വരുന്നതെല്ലാം അതിന് ഉദാഹരണങ്ങളാണ്.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി വ്യപാരങ്ങളും നിര്‍ത്തിയിരുന്നു. ചെെന, സൗദി അറേബ്യ, ഐഎംഎഫ് എന്നിവിടങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ച് പാക്കിസ്ഥാനിലെ സാമ്പത്തിക രംഗം ഒന്ന് ജീവന്‍ വച്ചപ്പോഴാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പാക്കിസ്ഥാന്‍ നിര്‍ത്തിയത്. ഇതിന് ശേഷമാണ് ഭിക്ഷക്കാരന്‍ എന്ന് തെരയുമ്പോള്‍ ഇമ്രാന്‍റെ ചിത്രം ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam