മുസ്ലീം മാന്‍ ഓഫ് ദി ഇയര്‍; ഒന്നാമതെത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

By Web TeamFirst Published Oct 9, 2019, 5:52 PM IST
Highlights

സെന്‍റര്‍ പുറത്തിറക്കിയ ലോകത്തെ ആകര്‍ഷിക്കുന്ന മുസ്ലീമുകളുടെ പട്ടികയിലാണ് ഇമ്രാന്‍ ഒന്നാമത് എത്തിയത്. ജോര്‍ദാനില്‍ ഇസ്ലാമിക ചിന്തകള്‍ പരിപോഷിപ്പിക്കുന്നതിനായി ജോര്‍ദാര്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജീസ് സെന്‍റര്‍

ദുബായ്: ജോര്‍ദാന്‍റെ റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജീസ് സെന്‍ററിന്‍റെ  മുസ്ലീം മാന്‍ ഓഫ് ദി ഇയര്‍ 2020 ആയി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു. സെന്‍റര്‍ പുറത്തിറക്കിയ ലോകത്തെ ആകര്‍ഷിക്കുന്ന മുസ്ലീങ്ങളുടെ പട്ടികയിലാണ് ഇമ്രാന്‍ ഒന്നാമത് എത്തിയത്. ജോര്‍ദാനില്‍ ഇസ്ലാമിക ചിന്തകള്‍ പരിപോഷിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജീസ് സെന്‍റര്‍.

ലോകത്തെ സ്വാധീനിച്ച 500 മുസ്ലീങ്ങളുടെ പട്ടികയിലും ഇമ്രാന്‍ ഇടം നേടി. 1992ല്‍ 'ദി മുസ്ലീം 500' പട്ടികയുണ്ടായിരുന്നെങ്കില്‍ പാക്കിസ്ഥാന് വേണ്ടി ലോകകപ്പ് നേടി കൊടുത്ത പ്രകടനം പരിഗണിച്ച് അന്ന് തന്നെ അദ്ദേഹത്തിന് ആ പട്ടികയില്‍ സ്ഥാനം നല്‍കുമായിരുന്നുവെന്ന് പ്രഫസര്‍ എസ് അബ്ദുള്ള ഷെല്‍ഫിയര്‍ പറഞ്ഞു.

എന്നാല്‍, പാക് പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ശേഷം ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയെന്നും അതിനാണ് പുരസ്കാരമെന്നും പ്രഫസര്‍ പറഞ്ഞു. അമേരിക്കന്‍ വനിതയായ റാഷിദ ലൈബിനെ മുസ്ലീം വുമണ്‍ ഓഫ് ദി ഇയറായും സെന്‍റര്‍ തെരഞ്ഞെടുത്തു. 
 

click me!