നിർണായക ദിനമെന്ന് ചൈന; അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ നിന്ന് വീണ്ടും വിമാനസർവീസ് പുനരാരംഭിച്ചു

Published : Oct 27, 2025, 07:54 AM IST
indigo flight

Synopsis

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊറോണ വ്യാപനത്തെയും ലഡാക്കിലെ അതിർത്തി തർക്കങ്ങളെയും തുടർന്ന് നിർത്തിവെച്ച സർവീസ് പുനരാരംഭിച്ചത് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനകരമാകും.

കൊൽക്കത്ത: അഞ്ച് വർഷത്തോളം നീണ്ട ഇടവേളക്കുശേഷം ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ഇന്നലെ രാത്രി 10 മണിയോടെ കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൈനയിലെ ഗ്യാങ്സൂവിലേക്ക് വിമാനം പറന്നുയർന്നു. ഇൻഡിഗോയുടെ A320 നിയോ വിമാനത്തിൽ 176 യാത്രക്കാരാണ് ചൈനയിലേക്ക് പോയത്.

കൊറോണ വൈറസ് വ്യാപനത്തെ തോന്നുന്നത് 2020 വർഷത്തിന്റെ തുടക്കത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ വിമാന സർവീസ് നിർത്തിവച്ചത്. തുടർന്ന് കിഴക്കൻ ലഡാക്കിൽ അതിർത്തിയിൽ ഉണ്ടായ ഇരു രാജ്യങ്ങൾക്കും ഇടയിലെ അസ്വാരസ്യങ്ങൾ മൂലം ഈ സർവീസ് പുനരാരംഭിച്ചിരുന്നില്ല. നയതന്ത്ര തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ വിമാന സർവീസ് പുനരാരംഭിച്ചിരിക്കുന്നത്.

കൊൽക്കത്ത വിമാനത്താവളത്തിൽ നടന്ന ചെറു പരിപാടിയിൽ ഇരു രാജ്യങ്ങൾക്കും ഇടയിലെ സൗഹൃദം, സഹകരണം എന്നിവ വീണ്ടും ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായി യാത്രക്കാരിൽ ഒരാൾ ദീപം തെളിയിച്ചു. എൻ എസ് സി ബി ഐ എയർപോർട്ട് ഡയറക്ടർ പി ആർ ബിറിയ ചടങ്ങിൽ സംസാരിച്ചു. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും ഈ വിമാന സർവീസ് ഒരുപോലെ ഉപകാരപ്പെടുമെന്ന് അവർ ചൂണ്ടിക്കാട്ടി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പലസ്തീൻ പോപുലർ ഫോഴ്‌സസ് നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു; ഗാസയിൽ ഇസ്രയേലിന് കനത്ത തിരിച്ചടി; മരിച്ചത് ഹമാസ് വിരുദ്ധ ചേരിയുടെ നേതാവ്
ജെയ്ഷെയുടെ ചാവേര്‍ പടയാകാൻ 5000ലധികം വനിതകൾ, റിക്രൂട്ട് ചെയ്തവരെ നയിക്കാൻ സാദിയ, ദൈവത്തിന്റെ അനുഗ്രഹമെന്ന് മസൂദ്