'ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തും', ട്രംപ് ആവര്‍ത്തിക്കുന്നതിനിടെ ആശങ്ക മാറാതെ റിലയൻസ് അടക്കമുള്ള കമ്പനികൾ

Published : Oct 27, 2025, 02:25 AM IST
Trump Modi Putin

Synopsis

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്തുമെന്ന്   ട്രംപ് ആവർത്തിച്ച് പ്രസ്താവിച്ചത് ഇന്ത്യൻ എണ്ണക്കമ്പനികളെ ആശങ്കയിലാക്കിയിട്ടുണ്ട്. അമേരിക്കൻ ഉപരോധം ഭയക്കുന്ന റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി  

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തുമെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള പ്രസ്താവന ഇന്ത്യൻ എണ്ണക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. റിലയൻസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ നിലപാട് തേടി. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് വീണ്ടും ഈ നിർണായക പരാമർശം നടത്തിയത്.

"റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായി നിർത്തുമെന്ന് ഇന്ത്യ ഉറപ്പു നൽകിയിട്ടുണ്ട്" എന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താനാണ് അവസാനിപ്പിച്ചതെന്ന മുൻ അവകാശവാദവും അദ്ദേഹം ഈ വേളയിൽ ആവർത്തിച്ചു. ട്രംപിന്റെ ഈ പ്രസ്താവന ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. ട്രംപിന്റെ പ്രസ്താവന കണക്കിലെടുത്ത് വിമര്‍ശനവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യൻ കമ്പനികളുടെ ആശങ്ക

റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യമാണ് ഇന്ത്യൻ കമ്പനികളുടെ ആശങ്കയ്ക്ക് കാരണം. ഈ ഉപരോധം നിലനിൽക്കെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ, റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്കും അമേരിക്കൻ ഉപരോധം നേരിടേണ്ടി വരുമെന്നാണ് നിലവിലെ അവസ്ഥ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളതെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാണ് എണ്ണ കമ്പനികളുടെ അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നതാണ് പൊതുവെ റഷ്യൻ എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യയുടെ നയം. എന്നാൽ, ട്രംപിൻ്റെ പുതിയ പ്രസ്താവന ഈ വിഷയത്തിൽ ഒരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.

ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യയുടെ നിലപാട്

അതിനിടെ, മലേഷ്യയിൽ നടക്കുന്ന ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി സംസാരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണ് ഇന്ത്യയും ആസിയാനും പിന്തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി തീരുവ തർക്കം തുടരുന്ന പശ്ചാത്തലത്തിൽ തന്നെ, വ്യാപാര രംഗത്ത് ആസിയാനുമായുള്ള സഹകരണം ശക്തമാക്കുമെന്നും മോദി അറിയിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തു. നാളെയും പ്രധാനമന്ത്രി ഓൺലൈനായി ആസിയാൻ ഉച്ചകോടിയിൽ സംസാരിക്കും. റഷ്യൻ എണ്ണയുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന അന്തിമ നിലപാട് എന്തായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യൻ എണ്ണക്കമ്പനികളുടെ ഭാവി നീക്കങ്ങൾ. അതേസമയം, ട്രംപിൻ്റെ പ്രസ്താവനയുടെ നിജസ്ഥിതി എത്രയും പെട്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കേണ്ടത് അത്യാവശ്യമാണെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു
'ട്രംപ് ഇന്റർനാഷണൽ ​ഗ്യാങ്സ്റ്റർ, അമേരിക്ക കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ'; പ്രസിഡന്റ് രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് എംപി