'ഇന്ത്യ വൃത്തികെട്ട കളി കളിയ്ക്കാൻ സാധ്യതയുണ്ട്'; വിവാദ പരാമർശവുമായി പാക് പ്രതിരോധ മന്ത്രി

Published : Oct 17, 2025, 01:40 PM IST
khawaja asif

Synopsis

വിവാദ പരാമർശവുമായി പാക് പ്രതിരോധ മന്ത്രി. അതിർത്തിയിൽ ഇന്ത്യ വൃത്തികെട്ട കളി കളിക്കാൻ സാധ്യതയുണ്ടെന്ന് സമ ടിവിയോട് സംസാരിക്കവെ ആസിഫ് പറഞ്ഞു.

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ വിവാദ പരാമർശവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അഫ്​ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്റെ അതിർത്തി പ്രശ്നങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന തരത്തിലായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. അതിർത്തിയിൽ ഇന്ത്യ വൃത്തികെട്ട കളി കളിക്കാൻ സാധ്യതയുണ്ടെന്ന് സമ ടിവിയോട് സംസാരിക്കവെ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാൻ ഇരട്ട യുദ്ധത്തിന് തയാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിർത്തിയിൽ ഇന്ത്യൻ പ്രകോപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആസിഫ്. 

അതിർത്തിയിൽ ഇന്ത്യയുടെ പ്രകോപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുഭാ​ഗങ്ങളിൽ നിന്നും യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ തന്ത്രങ്ങൾ നിലവിലുണ്ടെന്നും അവ പരസ്യമായി ചർച്ച ചെയ്യാൻ കഴിയില്ലെന്നും ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാറായണെന്നും ആസിഫ് മറുപടി നൽകി. നേരത്തെ ഇന്ത്യയ്ക്കുവേണ്ടി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ നിഴൽ യുദ്ധം നടത്തുകയാണെന്നും ആസിഫ് ആരോപിച്ചിരുന്നു. 

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ഏറ്റുമുട്ടലുകളിൽ ഡസൻ കണക്കിന് സൈനികരും സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഇരുരാജ്യങ്ങളും 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചിരുന്നു. പാകിസ്ഥാനുമായുള്ള തെക്കൻ അതിർത്തിയുടെ ചില ഭാഗങ്ങളിൽ താലിബാൻ ആക്രമണം ആരംഭിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു