മണിപ്പൂർ കലാപ സാഹചര്യത്തിൽ മ്യാന്മാറുമായി അതിർത്തി പ്രദേശ വിഷയങ്ങളിൽ ചർച്ച നടത്തി ഇന്ത്യ

Published : Jul 01, 2023, 09:33 PM IST
 മണിപ്പൂർ കലാപ സാഹചര്യത്തിൽ മ്യാന്മാറുമായി അതിർത്തി പ്രദേശ വിഷയങ്ങളിൽ ചർച്ച നടത്തി ഇന്ത്യ

Synopsis

ഇന്ത്യൻ  പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന മ്യാന്മാർ സന്ദർശിച്ചു

നയ്പിഡോ: ഇന്ത്യയും മ്യാന്മാറും തമ്മിൽ ഉദ്യോഗസ്ഥ തല ചർച്ച നടത്തി. രണ്ട് ദിവസത്തെ പര്യടനത്തിനായി മ്യാൻമറിലെത്തിയ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനയും മ്യാൻമറിന്റെ ചെയർമാനും സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിൽ സീനിയർ ജനറലുമായ മിൻ ഓങ് ഹ്ലെയിങ്ങും തമ്മിൽ തലസ്ഥാനമായ നയ്പിഡോയിൽ ആയിരുന്നു ചർച്ച.  ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിലെ ശാന്തത നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അതിർത്തി കടന്നുണ്ടാകുന്ന അനധികൃത നീക്കങ്ങളും ചർച്ചയിൽ വിഷയമായി. 

രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ, മ്യാൻമർ പ്രതിരോധ മന്ത്രി റിട്ട. ജനറൽ മിയ തുൻ ഒയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതിന് പുറമെ മ്യാൻമർ നേവി കമാൻഡർ ഇൻ ചീഫ് അഡ്മിറൽ മോ ഓങ്, പ്രതിരോധ വ്യവസായ മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാൻ മ്യിന്ത് താൻ എന്നിവരെയും അദ്ദേഹം കണ്ട് സംസാരിച്ചു. ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മ്യാൻമറിലെ മുതിർന്ന നേതൃത്വത്തെ അറിയിക്കാൻ സന്ദർശനം അവസരമൊരുക്കിയതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതിർത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കൊപ്പം മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത് തുടങ്ങിയ രാജ്യാന്തര കുറ്റകൃത്യങ്ങൾ എന്നിവയി ബന്ധപ്പെട്ട വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും അവരവരുടെ അതിർത്തി പ്രദേശങ്ങൾ പരസ്പരം ദ്രോഹിക്കപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കാൻ ആരേയും അനുവദിക്കില്ലെന്ന് പരസ്പരം ഉറപ്പുനൽകിയതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read more:  ബസിൽ കുഴഞ്ഞുവീണ സഹയാത്രികനെ രക്ഷിക്കാൻ ഓടി നടന്ന തൃശൂരിലെ ഡോക്ടറുടെ കഥ!

അതേസമയം,മണിപ്പൂരിൽ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം തുടരുന്ന സമയത്താണ് സന്ദർശനം പ്രാധാന്യമർഹിക്കുന്നത്. മ്യാന്മാറിന്റെ രണ്ട് പ്രദേശങ്ങളായി ആകെയുള്ള 1700 കിലോമീറ്റർ അതിർത്തി പ്രദേശങ്ങളിൽ 398 കിലോമീറ്ററും പങ്കിടുന്നത് മണിപ്പൂരാണ്.  മ്യാന്മാറിലെ ഏത് സംഭവവികാസങ്ങളും ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്തും. അതുകൊണ്ടുതന്നെ മ്യാന്മാറിളെ സമാധാനവും സുസ്ഥിരതയും ജനങ്ങളുടെ ക്ഷേമവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. മെയ് മൂന്നിനാണ് സംസ്ഥാനത്ത് മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. തുടർന്ന് 100-ലധികം ആളുകൾ കൊല്ലപ്പെടുകയും 40,000-ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തുവെന്നാണ് കണക്ക്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ