അമേരിക്ക വിലക്ക് നീക്കിയത് ഇന്ത്യക്ക് ലോട്ടറിയാകുമോ? ക്രൂഡ് ഓയിലിൽ ഇന്ത്യൻ വിപണി കണ്ണുവച്ച് ഇറാൻ, ചർച്ച തുടങ്ങി; ബാരലിന് 4 ഡോളർ വരെ ഇളവ് ലഭിച്ചേക്കും

Published : Jun 29, 2026, 12:01 PM IST
crude oil

Synopsis

അമേരിക്കൻ വിലക്ക് നീങ്ങിയതോടെ ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി പുനരാരംഭിക്കാൻ ഇന്ത്യ ചർച്ചകൾ തുടങ്ങി. അന്താരാഷ്ട്ര വിപണി വിലയേക്കാൾ ബാരലിന് 4 ഡോളർ വരെ ഇളവ് നൽകാമെന്ന് ഇറാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്

ദില്ലി: ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ചർച്ച തുടങ്ങിയതായി റിപ്പോർട്ട്. അമേരിക്കൻ വിലക്ക് നീങ്ങിയ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ നൽകാൻ താത്പര്യമുണ്ടെന്ന് ഇറാൻ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലയെക്കാൾ മുന്നോ നാലോ ഡോളർ കിഴിവ് ഇന്ത്യയ്ക്ക് നൽകാമെന്ന് ഇറാൻ അറിയിച്ചെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ തയ്യാറായേക്കും. എന്നാൽ ഗൾഫ് രാജ്യങ്ങളുടെ അതൃപ്തിക്ക് ഇത് ഇടാക്കാതിരിക്കാനുള്ള വഴികൾ തേടുമെന്ന് സർക്കാർ വ്യത്തങ്ങൾ പറഞ്ഞു. അമേരിക്കൻ വിലക്കുണ്ടായിരുന്നപ്പോൾ ചൈനയിലേക്കാണ് പ്രധാനമായും ഇറാൻ എണ്ണ കയറ്റുമതി ചെയ്തിരുന്നത്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടന്ന ഇന്ത്യൻ കപ്പലുകളിൽ ഇനി പന്ത്രണ്ടണ്ണമാണ് തിരിച്ചെത്താനുള്ളതെന്ന കണക്കാണ് ഷിപ്പിംഗ് മന്ത്രാലയം നൽകുന്നത്.

അമേരിക്ക - ഇറാൻ ചർച്ച നാളെ

പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തിയ അമേരിക്ക - ഇറാൻ സംഘർഷം അവസാനിക്കുന്നതായി സൂചന. മേഖലയിലെ വെടിനിർത്തൽ ധാരണ പോലും അനിശ്ചിതത്വത്തിലാക്കിയ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയതായി രാജ്യാന്തര മാധ്യമമായ 'ആക്സിയോസ്' റിപ്പോർട്ട് ചെയ്തു. സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) ഖത്തറിലെ ദോഹയിൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടന്നേക്കുമെന്നാണ് വിവരം. വെടിനിർത്തലിന് പിന്നാലെ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത സൈനിക സംഘർഷങ്ങൾക്കൊടുവിലാണ് പുതിയ നയതന്ത്ര നീക്കം. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ കപ്പലാക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ സിരിക്, ഖഷം ദ്വീപുകളിലെ പത്ത് കേന്ദ്രങ്ങളിൽ അമേരിക്ക മിസൈൽ വർഷിച്ചിരുന്നു. ഇതിന് മറുപടിയായി ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽപ്പട താവളത്തിലും കുവൈത്തിലെ അലി അൽ സലിം വ്യോമതാവളത്തിലും ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രണ്ട് ദിവസമായി നടന്ന സംഘർഷത്തിൽ എട്ട് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് തകരാർ സംഭവിച്ചതായി ഇറാൻ അവകാശപ്പെടുകയും ചെയ്തിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"ഹോർമുസ് ഞങ്ങളുടെ മാത്രം ഉത്തരവാദിത്തം, റൂട്ട് മാറ്റാൻ നോക്കിയാൽ കളി മാറും!" യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്
ടേക്ക് ഓഫിന് പിന്നാലെ കൂപ്പുകുത്തി വിമാനം, കാത്തുനിന്നവർക്ക് മുന്നിൽ കത്തിയമർന്ന് സ്കൈ ഡൈവിംഗ് സംഘം, യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു