'ചൈനയേക്കാൾ മുന്നിൽ, ഇന്ത്യ സൂപ്പർ പവർ, ആഫ്രിക്കയിലേക്ക് എപ്പോഴും സ്വാ​ഗതം'; പ്രശംസിച്ച് ആഫ്രിക്കൻ യൂണിയൻ

Published : Sep 11, 2023, 03:21 PM ISTUpdated : Sep 11, 2023, 03:28 PM IST
'ചൈനയേക്കാൾ മുന്നിൽ, ഇന്ത്യ സൂപ്പർ പവർ, ആഫ്രിക്കയിലേക്ക് എപ്പോഴും സ്വാ​ഗതം'; പ്രശംസിച്ച് ആഫ്രിക്കൻ യൂണിയൻ

Synopsis

'ലോകത്തിലെ അഞ്ചാമത്തെ ശക്തിയായ ഇന്ത്യക്ക് ആഫ്രിക്കയിൽ ഇടമുണ്ട്. ഇന്ത്യ ബഹിരാകാശ ദൗത്യങ്ങൾ സ്വന്തമായി ചെയ്യുന്ന ശക്തിയാണെന്ന് ഞങ്ങൾക്കറിയാം'.

ദില്ലി: ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയെ വാനോളം പുകഴ്ത്തി ആഫ്രിക്കൻ യൂണിയൻ ചെയർമാൻ അസിലി അസൗമാനി. ഇന്ത്യ ചൈനയേക്കാൾ മുന്നിലാണെന്നും സൂപ്പർ പവർ ആണെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ അഞ്ചാമത്തെ സൂപ്പർ പവറായ ആഫ്രിക്കയിൽ ഇന്ത്യക്ക് മതിയായ ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ അഞ്ചാമത്തെ ശക്തിയായ ഇന്ത്യക്ക് ആഫ്രിക്കയിൽ ഇടമുണ്ട്. ഇന്ത്യ ബഹിരാകാശ ദൗത്യങ്ങൾ സ്വന്തമായി ചെയ്യുന്ന ശക്തിയാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ പരസ്പരം സഹകരിക്കേണ്ടതുണ്ട്. ഇന്ത്യ ഒരു സൂപ്പർ പവറായി മാറുകയും ചൈനയേക്കാൾ മുന്നേറുകയും ചെയ്തെന്നും അസ്സൗമാനി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ എയു ചെയർപേഴ്‌സൺ ഇന്ത്യയെ അഭിനന്ദിച്ചു.

ആഫ്രിക്കൻ യൂണിയനെ ജി20 രാജ്യങ്ങളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആലിംഗനം ചെയ്‌തത് വൈകാരിക നിമിഷമായിരുന്നെന്നും അസ്സൗമാനി പറഞ്ഞു. ആഫ്രിക്കൻ യൂണിയനെ ജി 20 പട്ടികയിലേക്ക് ഉൾപ്പെടുത്താനുള്ള തീരുമാനം വരുന്നതിന് മുമ്പ് ചർച്ച നടക്കുമെന്ന് താൻ കരുതിയിരുന്നതായും എന്നാൽ ഉച്ചകോടിയുടെ തുടക്കത്തിൽ തന്നെ ജി 20യിലേക്ക് ഉൾപ്പെടുത്തിയെന്നും എയു ചെയർപേഴ്‌സൺ കൂട്ടിച്ചേർത്തു. 

 

 

ആഫ്രിക്കന്‍ യൂനിയനില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തതും ഇത്തവണയാണ്. 43 ലോകനേതാക്കള്‍ പങ്കെടുത്ത ഏറ്റവും വലിയ ജി20 ഉച്ചകോടിയാണ് ദില്ലിയില്‍ നടന്നത്. അധികമായി 32 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുമെത്തി.

'എകെ 87, നയതന്ത്രമെന്ന ആയുധം': ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ, അതിശൈത്യത്തെ അതിജീവിച്ച് നാസയുടെ മുന്നൊരുക്കം, ആർട്ടെമിസ് 2 വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19ന്
ഇന്ത്യ പിടിച്ചെടുത്ത 3 ഓയിൽ ടാങ്കറുകൾ തങ്ങളുടേത് അല്ലെന്ന് ഇറാൻ, യുഎസ് ഉപരോധം ഏർപ്പെടുത്തിയ കപ്പലുകൾ, വാർത്തകൾ തള്ളി ഇറാൻ