ഇന്ത്യാ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി മോദി; വിവിധ മേഖലകളിൽ ആറ് കരാറുകൾ ഒപ്പിട്ടു

By Web TeamFirst Published May 16, 2022, 6:22 PM IST
Highlights

വിദ്യാഭ്യാസം, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലാണ് രണ്ടു രാജ്യങ്ങളും ഒപ്പു വച്ചത്.

ലുംബിനി: ഇന്ത്യാ - നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ലുംബിനിയിൽ ബുദ്ധ പൂർണ്ണിമ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും നേപ്പാളും ആറ് കരാറുകളിൽ ഒപ്പിട്ടു.

Today’s meeting with PM was excellent. We discussed the full range of relations between India and Nepal. Key MoUs were signed which will diversify and deepen cooperation. pic.twitter.com/UzchwOqCZp

— Narendra Modi (@narendramodi)

ബുദ്ധ പൂർണ്ണിമ ദിനത്തിൽ ശ്രീബുദ്ധൻ ജനിച്ച ലുംബിനിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എത്തിയത്. മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ മോദി ബൗദ്ധ വിഹാരത്തിൽ ഇന്ത്യ നിർമ്മിക്കുന്ന സാംസ്ക്കാരിക കേന്ദ്രത്തിനും തറക്കല്ലിട്ടു.  ബുദ്ധനെ പോലെ ശ്രീരാമനും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു എന്ന് മോദി പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദെയ്ബയുമായി ചർച്ച നടത്തിയ മോദി ഇരു രാജ്യങ്ങൾക്കുമിടയിലെ റെയിൽ പാത നിർമ്മാണത്തിന്‍റെ പുരോഗതി വിലയിരുത്തി. വിദ്യാഭ്യാസം, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലാണ് രണ്ടു രാജ്യങ്ങളും ഒപ്പു വച്ചത്.

നേപ്പാളിൽ ബുദ്ധകേന്ദ്രത്തിന് തറക്കല്ലിട്ട് നരേന്ദ്രമോദി; കേന്ദ്രം നിർമ്മിക്കുന്നത് ഇന്ത്യ

लुम्बिनी विहार क्षेत्रमा रहेको इन्डिया इन्टरनेशनल सेन्टर फर बुद्धिस्ट कल्चर एन्ड हेरिटेज भारत र नेपालबीच सिकाई र सांस्कृतिक आदानप्रदानका लागि महत्वपूर्ण केन्द्र हुनेछ। PM संग यस केन्द्रको शिलान्यास गर्न पाउँदा गौरवान्वित महसुस गरेको छु। pic.twitter.com/y3CJszZ7wL

— Narendra Modi (@narendramodi)

सबैभन्दा महत्त्वपूर्ण कुरा, यस केन्द्रले भारत र नेपालबीच रहेको बुद्ध धर्मको साझा सम्बन्धलाई सुदृढ बनाउनेछ। यसले भगवान बुद्धका शिक्षा र महान आदर्शलाई पनि थप लोकप्रिय बनाउनेछ। pic.twitter.com/Nf99AF6kTE

— Narendra Modi (@narendramodi)

ബൗദ്ധ സാംസ്ക്കാരിക കേന്ദ്രം ലുംബിനിയിൽ തുറക്കാൻ ഇന്ത്യ 30 വർഷമായി ശ്രമിക്കുകയാണ്. പല രാജ്യങ്ങൾക്കും അനുമതി നല്കിയ നേപ്പാൾ ഇതുവരെ ഇന്ത്യയ്ക്ക് സ്ഥലം നല്തിയിരുന്നില്ല. നരേന്ദ്രമോദി സർക്കാർ വന്ന ശേഷം ഇക്കാര്യത്തിലുള്ള നീക്കം ഊർജ്ജിതമാക്കി. ലുംബിനിയിലെ ബുദ്ധവിഹാരത്തിൽ ബാക്കി കിടന്ന രണ്ടു സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യയ്ക്ക് നല്കിയത്. അതിർത്തിയിലെ തർക്കം ഉൾപ്പടെ പരിഹരിക്കാൻ അടുത്തിടെയാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.

Connected by the noble thread of Buddhism, India and Nepal are deepening cooperation in many spheres. pic.twitter.com/DA5X4upYMd

— Narendra Modi (@narendramodi)
click me!