Latest Videos

കർതാർപുർ ഇടനാഴി ഇന്ത്യാ പാകിസ്ഥാൻ ചർച്ച തുടരാന്‍ തീരുമാനം

By Web TeamFirst Published Mar 14, 2019, 9:39 PM IST
Highlights

ബാലാക്കോട്ടിൽ ഇന്ത്യയുടെ മിന്നലാക്രമണം. പിന്നീട് നിയന്ത്രണ രേഖയിൽ ആകാശ പോരാട്ടം. സംഘർഷം യുദ്ധത്തിൻറെ വക്കോളമെത്തിയതിനു ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ഇതാദ്യമായി ചർച്ചയുടെ മാർഗ്ഗം തെരഞ്ഞെടുക്കുന്നത്

ദില്ലി: കർതാർപൂർ ഇടനാഴിക്കായുള്ള ചർച്ചയുമായി മുന്നോട്ടു പോകാൻ ഇന്ത്യാ പാകിസ്ഥാൻ ധാരണ. ഇടനാഴി വഴി 5000 തീർത്ഥാടകരെ എല്ലാ ദിവസവും വിസയില്ലാതെ ഗുരുദ്വാര സന്ദർശിക്കാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രണ്ടാം ഘട്ട ചർച്ച പാകിസ്ഥാനിൽ ഈ മാസം 28ന് നടക്കും. കർതാർപൂരിനെക്കുറിച്ച് മാത്രമാണ് ചർച്ചയെന്നും പാകിസ്ഥാനോടുള്ള സമീപനം മാറുന്നതായി വ്യഖ്യാനിക്കേണ്ടതില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിന്‍റെ പശ്ചാതലത്തിൽ ഇന്ത്യയും പാകിസ്ഥാനും ഇതാദ്യമായാണ് ചർച്ചയുടെ മാർഗ്ഗം തെരഞ്ഞെടുക്കുന്നത്
 
ബാലാക്കോട്ടിൽ ഇന്ത്യയുടെ മിന്നലാക്രമണം. പിന്നീട് നിയന്ത്രണ രേഖയിൽ ആകാശ പോരാട്ടം. സംഘർഷം യുദ്ധത്തിൻറെ വക്കോളമെത്തിയതിനു ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ഇതാദ്യമായി ചർച്ചയുടെ മാർഗ്ഗം തെരഞ്ഞെടുക്കുന്നത്. വാഗാ അതിർത്തി കടന്നാണ് പാകിസ്ഥാൻ സംഘം ഇന്ത്യയിലെ അട്ടാരിയിൽ എത്തിയത്. 

ഗുരുനാനക് അവസാനകാലം കഴിഞ്ഞ പാകിസ്ഥാനിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരയും ഇന്ത്യയിലെ ദേരാ ബാബ നാനക് ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിക്ക് ഇരുരാജ്യങ്ങളുടെ നേരത്തെ തറക്കല്ലിട്ടിരുന്നു. നാലു കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയിലേക്ക് വിസയില്ലാതെ തീർത്ഥാടകരെ കടത്തിവിടുന്നത് ഉൾപ്പടെയുള്ള നടപടിക്രമങ്ങളാണ് ചർച്ചയിലുള്ളത്. രണ്ട് പ്രധാനനിർദദ്ദേശങ്ങളാണ് പാകിസ്ഥാൻ മുന്നോട്ടു വയ്ക്കുന്നത്. ഒന്ന് ഇടനാഴിക്ക് കനത്ത സുരക്ഷ ഉറപ്പാക്കുക. 

രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ഗുരുദ്വാരയിലും ഇടനാഴിയിലും ഇടപെടുന്നത് തടയുക. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് ഖാലിസ്ഥാൻ തീവ്രവാദി ഗോപാൽ ചൗളയെ കണ്ടു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇക്കാര്യവും ഇന്ത്യ ചർച്ചയിൽ ഉന്നയിച്ചേക്കും. രണ്ടാം ഘട്ട ചർച്ച പാകിസ്ഥാനിൽ ഈ മാസം 28ന് നടക്കും. കർതാർപൂരിനെക്കുറിച്ച് മാത്രമാണ് ചർച്ചയെന്നും പാകിസ്ഥാനോടുള്ള സമീപനം മാറുന്നതായി വ്യഖ്യാനിക്കേണ്ടതില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

click me!