മലബാര്‍ നാവികാഭ്യാസത്തിലേക്ക് ഓസ്ട്രേലിയയും?; ചൈനയ്ക്ക് ഇന്ത്യന്‍ മുന്നറിയിപ്പ്

By Web TeamFirst Published Jul 11, 2020, 11:41 AM IST
Highlights

1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. 2004 മുതല്‍ ഏഷ്യന്‍ രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007–ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്‌ട്രേലിയ പങ്കെടുത്തതിനെ ചൈന എതിര്‍ത്തിരുന്നു. 

ദില്ലി: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാന്‍ മലബാര്‍ നാവികാഭ്യാസത്തിലേക്ക് ഓസ്ട്രേലിയയെകൂടി ക്ഷണിക്കാന്‍ ഇന്ത്യ. ഓസ്ട്രേലിയ കൂടി പങ്കെടുത്താല്‍ ഈ വര്‍ഷം അവകാസം ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്ന നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയെ കൂടാതെ മൂന്ന് രാജ്യങ്ങള്‍ പങ്കെടുത്തും. യുഎസ്എ, ജപ്പാന്‍ എന്നീ നാവിക സേനകളാണ് ഇതിനകം മലബാറില്‍ അണിനിരക്കും എന്ന് അറിയിച്ച രാജ്യങ്ങള്‍.

അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ഇന്ത്യ ഓസ്‌ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന. ഓസ്‌ട്രേലിയയെ കൂടി നാവിക അഭ്യാസത്തില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനിക്കുന്ന നിര്‍ണായകമാണെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലു രാജ്യങ്ങളും ബംഗാള്‍ ഉള്‍ക്കടലില്‍ കൈകോര്‍ക്കുന്നത് ചൈനയ്ക്ക് അവരുടെ സമുദ്ര അതിരുകളില്‍ തന്നെ വലിയ സന്ദേശമാണ് നല്‍കുക എന്ന് റിപ്പോര്‍ട്ട് പറയുന്നു.

1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. 2004 മുതല്‍ ഏഷ്യന്‍ രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007–ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്‌ട്രേലിയ പങ്കെടുത്തതിനെ ചൈന എതിര്‍ത്തിരുന്നു. 2015-ല്‍ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തി. 

മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നു ചൈന അന്ന് പ്രസ്താവിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഓസ്ട്രേലിയയെ നാവികാഭ്യാസത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്യ ആലോചിക്കുന്നത്. 2017ല്‍ നടന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ന്ത്യ, യുഎസ്, ജപ്പാന്‍ നാവിക സേനകളുടെ കപ്പലുകളും നാവികരും പങ്കെടുത്തിരുന്നു. നാവിക അഭ്യാസമായ മലബാറില്‍ പങ്കെടുക്കാന്‍ എത്തിയത്. അന്ന് യുഎസില്‍നിന്ന് എണ്ണായിരത്തിലേറെ നാവികരും. ജപ്പാനില്‍ നിന്ന് ആയിരത്തിനടുത്ത് നാവികരും എത്തി. ഇന്ത്യയുടെയും യുഎസിന്‍റെ അന്തര്‍വാഹിനികളും അഭ്യാസത്തില്‍ പങ്കെടുത്തു.

click me!