സുപ്രധാന തീരുമാനവുമായി ഇന്ത്യ, പലസ്തീന് പ്രത്യേക രാജ്യത്തിനുള്ള അവകാശങ്ങൾ ആവശ്യപ്പെട്ടുള്ള സമ്മേളനത്തിൽ പങ്കെടുക്കും

Published : Jul 27, 2025, 08:28 AM IST
un conference

Synopsis

ഫ്രാൻസിന്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കുന്ന സമ്മേളനം, പലസ്തീൻ പ്രശ്നത്തിന് ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടാണ് ചേരുന്നത്

ദില്ലി : പലസ്തീന് ഒരു പ്രത്യേക രാഷ്ട്രത്തിനുള്ള അവകാശങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ ഉന്നതതല സമ്മേളനത്തിൽ ഇന്ത്യ പങ്കെടുക്കും. ഫ്രാൻസിന്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കുന്ന സമ്മേളനം, പലസ്തീൻ പ്രശ്നത്തിന് ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടാണ് ചേരുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾക്കിടയിലാണ് സമ്മേളനമെന്നതും ശ്രദ്ധേയമാണ്.  

അമേരിക്കയും ഇസ്രായേലും വിട്ടുനിൽക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് ഇന്ത്യ എന്നും പിന്തുണ നൽകിയിട്ടുണ്ട്. സമ്മേളനത്തിൽ സജീവമായി പങ്കെടുക്കാനാണ് ഇന്ത്യയുടെ തീരുമാനം. 

ഗാസയിലെ നിലവിലെ സാഹചര്യം, വർധിച്ചുവരുന്ന മാനുഷിക പ്രതിസന്ധി എന്നിവയെക്കുറിച്ച് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ഈ വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ സാധിക്കുവെന്ന നിലപാടിലാണ് ഇന്ത്യ.

 

 

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു