ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടത്തിലെ പിന്തുണയ്ക്ക് പാകിസ്ഥാന് നന്ദിയെന്ന് യുഎസ്; ഇഷാഖ് ദാറുമായി റുബിയോ ചർച്ച നടത്തി

Published : Jul 26, 2025, 09:24 PM IST
us pakistan

Synopsis

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, വ്യാപാരം, ഭീകരവാദ വിരുദ്ധ പോരാട്ടം, പ്രാദേശിക സുരക്ഷ എന്നിവ ചർച്ചാ വിഷയങ്ങളായിരുന്നു.

വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, വ്യാപാര സഹകരണം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇരുവിഭാഗവും ചര്‍ച്ച നടത്തി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും പ്രാദേശിക സമാധാന സംരക്ഷണത്തിലുമുള്ള പങ്കാളിത്തത്തിനായി പാകിസ്ഥാന്‍റെ പിന്തുണയ്‌ക്ക് നന്ദിയെന്ന് റുബിയോ എക്സ് അക്കൗണ്ടിൽ കുറിച്ചു. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിന്‍റെ സാധ്യതകൾ, പ്രധാന ഖനന മേഖലകളിൽ സഹകരണം ആഴപ്പെടുത്തുന്നത് എന്നിവയായിരുന്നു ചര്‍ച്ചയിലെ മറ്റൊരു മുഖ്യവിഷയം.

ഇറാനുമായുള്ള ചര്‍ച്ചകൾ നടക്കുന്നതിന് നിർണായകമായ ഒരു ഇടനിലക്കാരനായി പാകിസ്ഥാന്‍റെ സജീവ പങ്കാളിത്തത്തെ റുബിയോ സ്വാഗതം ചെയ്തതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവായ ടാമി ബ്രൂസ് പറഞ്ഞു.2025 ഓഗസ്റ്റിൽ ഇസ്‌ലാമാബാദിൽ നിശ്ചയിച്ചിരിക്കുന്ന യുഎസ് – പാകിസ്ഥാൻ ഭീകരവിരുദ്ധ ചര്‍ച്ചയ്ക്കുള്ള തയ്യാറെടുപ്പുകൾ, ഐഎസ് പോലുള്ള ഭീകരസംഘടനകളെ നേരിടുന്നതിനായുള്ള സഹകരണം വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചര്‍ച്ച ചെയ്തു.

രണ്ടുരാജ്യങ്ങൾക്കുമിടയിലെ പരസ്പര ഗുണപ്രദമായ വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കാനുള്ള ആവശ്യം റുബിയോ ചൂണ്ടിക്കാട്ടി. ഖനന മേഖലയിലുള്ള ആഗോള ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ആ മേഖലയിലെ ഭാവിയിലേക്കുള്ള സംയുക്ത പദ്ധതികൾ അന്വേഷിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടി.

എട്ട് ദിവസത്തെ സന്ദർശനത്തിനായാണ് ദാർ യുഎസിലെത്തിയത്. യുഎസ് പുതിയ ഭീകര സംഘടനകളുടെ പട്ടിക പ്രഖ്യാപിച്ച ശേഷം നടന്ന ഈ യോഗം ഏറെ ശ്രദ്ധേയമാണ്. ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) എന്ന സംഘടനയെ വിദേശ ഭീകര സംഘടനയെന്നും, പ്രത്യേകമായി ആഗോളതലത്തിൽ രേഖപ്പെടുത്തേണ്ട ഭീകര സംഘടനയെന്നും യുഎസ് പ്രഖ്യാപിച്ചിരിക്കുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തൊയ്ബയുടെ കൂലി സംഘടനയാണിത്. 2025 ഏപ്രിൽ 22ന് ജമ്മു-കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം
നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം