രാജപക്സെ സഹോദരൻമാ‍ര്‍ക്കിടയിൽ ഭിന്നത രൂക്ഷം; അടിയന്തര സാഹചര്യം നേരിടാൻ ലങ്കയ്ക്ക് വീണ്ടും ഇന്ത്യയുടെ സഹായം

By Web TeamFirst Published Apr 21, 2022, 9:52 PM IST
Highlights

അതിനിടെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ രജപക്സെ സഹോദരന്മാർക്ക് ഇടയിൽ ഭിന്നത രൂക്ഷമായതായി റിപ്പോർട്ടുണ്ട്.

കൊളംബോ: ശ്രീലങ്കയ്ക്ക് 3500 കോടിയുടെ കൂടി അടിയന്തര സഹായം അനുവദിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ശ്രീലങ്ക. ഐഎംഎഫിൽ നിന്ന് ലങ്ക സഹായം തേടിയിട്ടുണ്ടെങ്കിലും അത് കിട്ടാൻ ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ലങ്കൻ ധനമന്ത്രാലയം വ്യക്തമാക്കി. ഈ കാലയളവിൽ ഇന്ധനം അടക്കമുള്ള അവശ്യ സാധനങ്ങൾ വാങ്ങാനാണ് ഇന്ത്യയുടെ സഹായം ഉപയോ​ഗിക്കുക. 

അതിനിടെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ രജപക്സെ സഹോദരന്മാർക്ക് ഇടയിൽ ഭിന്നത രൂക്ഷമായതായി റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും പ്രസിഡന്റ് ഗോത്തബയ രാജപക്സെയും തമ്മിൽ വിവിധ വിഷയങ്ങളിൽ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  
 

click me!