ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ശുഭ വാർത്ത ഉടൻ, മാർക്കോ റൂബിയോ മുംബൈയിൽ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച, നിർണായക പ്രഖ്യാപനത്തിന് സാധ്യത

Published : Oct 20, 2026, 04:52 PM IST
Marco Rubio

Synopsis

മാർക്കോ റൂബിയോയും എസ് ജയശങ്കറും തമ്മിൽ മുംബൈയിൽ കൂടിക്കാഴ്ച. ഇന്ത്യ-യുഎസ് വ്യാപാര കരാർ, റഷ്യൻ എണ്ണ ഇറക്കുമതി, ഊർജ്ജ സഹകരണം എന്നിവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. കൂടിക്കാഴ്ചയ്ക്ക് ശേഷം നിർണായക പ്രഖ്യാപനത്തിന് സാധ്യതയുണ്ട്

മുംബൈ: ഇന്ത‌്യ - യു എസ് വ്യാപാര കരാറിൽ ശുഭ വാർത്ത ഉടനെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ സന്ദർശനത്തിനെത്തിയ റൂബിയോ മുംബൈയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയാണ്. വ്യാപാര കരാറിൽ നല്ല വാർത്ത വൈകാതെ പ്രതീക്ഷിക്കാം എന്നാണ് കൂടിക്കാഴ്ചയ്ക്ക് മുന്നേ റൂബിയോ മാധ്യമങ്ങളോട് പ്രതികരിച്ചത്. വളരെക്കുറച്ച് കാര്യങ്ങളെ ഇനി പരിഹരിക്കാനുള്ളു എന്നും റൂബിയോ വ്യക്തമാക്കി. ഇന്ത്യ - യു എസ് വ്യാപാര കരാർ തന്നെയാണ് റൂബിയോ - ജയശങ്കർ കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ തീരുവ കാര്യങ്ങളും ചർച്ചയാകും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 100% വരെ അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്ക രണ്ട് മാസത്തേക്ക് മരവിപ്പിച്ചിരുന്നു. ഊർജ്ജ രംഗത്തെ സഹകരണവും ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. റഷ്യ - യുക്രൈൻ സംഘർഷം, പശ്ചിമേഷ്യൻ സംഘർഷം എന്നിവ പരിഹരിക്കുന്നതിനുള്ള നടപടികളും വിലയിരുത്തും. കൂടിക്കാഴ്ചക്ക് ശേഷം നിർണായക പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം വൈകിട്ട് അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ ഇരുനൂറ്റിയമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ചടങ്ങും മുംബൈയിൽ നടക്കും. നാളെ മുംബൈയിൽ നിന്ന് ജാംനഗറിലേക്ക് പോകുന്ന മാർക്കോ റൂബിയോ റിലയൻസിന്റെ റിഫൈനറിയടക്കം സന്ദർശിക്കുന്നുണ്ട്.

2 മാസത്തേക്ക് റഷ്യൻ എണ്ണയിൽ ആശങ്ക വേണ്ട

അതേസമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവയിൽ ട്രംപ് ഭരണകൂടം നൽകിയ ഇളവ് രണ്ട് മാസത്തേക്കാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു. പകരം ഇന്ധനം മറ്റിടങ്ങളിൽ നിന്ന് വാങ്ങാനുള്ള നടപടികൾ പൂർത്തിയാക്കാനാണ് രണ്ട് മാസം നൽകിയതെന്നും മാർക്കോ റൂബിയോ വിശദീകരിച്ചു. ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങൾക്ക്, റഷ്യൻ എണ്ണക്ക് പകരം സംവിധാനം ഏർപ്പെടുത്താനുള്ള സമയമാണ് നൽകിയിരിക്കുന്നത് എന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി വിവരിച്ചു. അതേസമയം അധിക താരിഫ് തൽക്കാലമില്ല എന്ന് അമേരിക്ക പ്രഖ്യാപിച്ച സാഹചര്യത്തിൽ യു എസിലെ ഫ്ലോറിഡയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പോകും എന്ന് ഉറപ്പായി. അധിക താരിഫ് രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് നേരത്തെ ഇന്ത്യ താക്കീത് നൽകിയിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ജി 20 ഉച്ചകോടിക്കിടെ കാണുമ്പോൾ പ്രധാനമന്ത്രി താരിഫ് വിഷയം ഉന്നയിക്കാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പോലീസ് വാഹനത്തിന് ഇടിച്ച് രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്!
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം: മകൾക്കൊപ്പമുള്ള പുതിയ ചിത്രം പുറത്തുവിട്ട് കൊറിയൻ സർക്കാർ