ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം: മകൾക്കൊപ്പമുള്ള പുതിയ ചിത്രം പുറത്തുവിട്ട് കൊറിയൻ സർക്കാർ

Published : Oct 20, 2026, 01:10 PM IST
Kim Jong Un

Synopsis

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കോമയിലാണെന്ന അഭ്യൂഹങ്ങൾ തള്ളി സർക്കാർ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു. മകൾക്കൊപ്പം ഒരു പ്രദർശന മേള സന്ദർശിക്കുന്ന ചിത്രങ്ങളാണ് ഔദ്യോഗിക വാർത്താ ഏജൻസി പങ്കുവെച്ചത്. ഒരാഴ്ചയായി പ്രധാന പരിപാടികളിൽ പങ്കെടുക്കാതിരുന്നതാണ് കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കാൻ കാരണമായത്.

പ്യോങ്‌യാങ്: ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ കോമയിലാണെന്നും സഹോദരി ഭരണം ഏറ്റെടുത്തെന്നുമുള്ള അഭ്യൂഹങ്ങൾ തള്ളി സർക്കാർ. കിം ജോങ് ഉൻ-ൻ്റെ ചിത്രങ്ങൾ ഉത്തര കൊറിയൻ സർക്കാർ പുറത്തുവിട്ടു. മകൾക്കൊപ്പം കുട്ടികളുടെ ഷൂസുകളുടെയും വസ്ത്രങ്ങളുടെയും പ്രദർശന മേള കിം ജോങ് ഉൻ നേരിട്ട് സന്ദർശിക്കുന്ന ചിത്രങ്ങളാണ് ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ടത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കിം ജോങ് ഉൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരിച്ചെന്നും കോമയിലാണെന്നും അടക്കം വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. ചൈനയിൽ നിന്നുള്ള വൈദ്യസംഘം കിം ജോങ് ഉന്നിനെ ചികിത്സിക്കുന്നുണ്ടെന്നും, സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുക്കാൻ പോകുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണകൂടം കിം ജോങ് ഉന്നിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. എൽഡർലി പീപ്പിൾസ് ഡേ അടക്കം ഒരാഴ്ചക്കിടെ നടന്ന പ്രധാന പരിപാടികളിലൊന്നും കിം ജോങ് ഉൻ പങ്കെടുക്കാതിരുന്നതാണ് അഭ്യൂഹം പ്രചരിക്കാൻ കാരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടുകളിൽ കയറാനായില്ല, ഭക്ഷണവും മുടങ്ങി, ഒരു ടാക്സി ബുക്ക്ചെയ്താൽ നിരവധി ടാക്സികൾ വരും; ഡേറ്റ സെന്റർ ആക്രമണത്തിൽ വലഞ്ഞ് റഷ്യ, ജനങ്ങൾ കുടുങ്ങി
'അന്നേ മാക്രോണിന് മുന്നറിയിപ്പ് നൽകി, പാരീസ് ഉടൻ തന്നെ മുസ്ലീം ന​ഗരമായി മാറും'; ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റമെന്ന് ട്രംപ്