സ്ത്രീകളുടെയും കുട്ടികളുടെയും ആയിരക്കണക്കിന് ന​ഗ്നദൃശ്യങ്ങൾ, പീഡനം; ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ജയിലിൽ

Published : Aug 21, 2024, 04:40 PM IST
സ്ത്രീകളുടെയും  കുട്ടികളുടെയും ആയിരക്കണക്കിന് ന​ഗ്നദൃശ്യങ്ങൾ, പീഡനം; ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ജയിലിൽ

Synopsis

യുഎസിലെ മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിലെ റോച്ചസ്റ്റർ ഹിൽസിലെ വീട്ടിൽ നിന്ന് ആയിരക്കണക്കിന് വീഡിയോകളാണ് കണ്ടെത്തിയത്. നിരവധി യുവതികളെ ദുരുപയോഗം ചെയ്തായി പൊലീസ് സംശയിക്കുന്നു.

വാഷിംഗ്ടൺ: വർഷങ്ങളായി കുട്ടികളുടെയും സ്ത്രീകളുടെയും നൂറുകണക്കിന് നഗ്നചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ച ഇന്ത്യൻ ഡോക്ടറെ ശിക്ഷ വിധിച്ച് കോടതി.  40 കാരനായ ഒമേർ ഐജാസ് എന്ന ഇന്ത്യൻ ഡോക്ടറെ ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തിയാണ് 2 ദശലക്ഷം ഡോളർ ബോണ്ടിൽ യുഎസ് ജയിലിൽ അടച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാത്ത്റൂമുകൾ, വസ്ത്രം മാറുന്ന സ്ഥലങ്ങൾ, ആശുപത്രി മുറികൾ എന്നിവിടങ്ങളിൽ ഒളിക്യാമറ സ്ഥാപിച്ചത്. ഇയാൾ സ്വന്തം വീട്ടിൽ പോലും ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. 2 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വരെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്നു.

ഓഗസ്റ്റ് 8നാണ് ഇയാൾ അറസ്റ്റിലായതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഭാര്യയാണ് ഇയാൾക്കെതിരെ ആ​ദ്യം രം​ഗത്തെത്തിയത്. അബോധാവസ്ഥയിലോ ഉറങ്ങിപ്പോയവരോ ആയ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതും ഇയാൾ ചിത്രീകരിച്ചിട്ടുണ്ടെന്നും ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് ചൊവ്വാഴ്ച പറഞ്ഞു. എജാസിൻ്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി നിലവിൽ അറിവായിട്ടില്ല. അന്വേഷണത്തിന് മാസങ്ങളെടുക്കുമെന്ന് ഷെരീഫ് മൈക്ക് ബൗച്ചാർഡ് പറഞ്ഞു.

 Read More.... മകന്‍റെ വധു 20 വർഷം മുമ്പ് നഷ്ടപ്പെട്ട മകളാണെന്ന് തിരിച്ചറിഞ്ഞ് അമ്മ; ഒടുവിൽ, അവിശ്വസനീമായ മറ്റൊരു ട്വിസ്റ്റ്

യുഎസിലെ മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിലെ റോച്ചസ്റ്റർ ഹിൽസിലെ വീട്ടിൽ നിന്ന് ആയിരക്കണക്കിന് വീഡിയോകളാണ് കണ്ടെത്തിയത്. നിരവധി യുവതികളെ ദുരുപയോഗം ചെയ്തായി പൊലീസ് സംശയിക്കുന്നു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത ഒരു ഹാർഡ് ഡ്രൈവിൽ 13,000 വീഡിയോകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് തൊഴിൽ വിസയിൽ 2011ലാണ് ഇയാൾ അമേരിക്കയിൽ എത്തുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സമയം നേടാനുള്ള അടവ് മാത്രം', ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം
'കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രം',ഭൂമിക്കടിയിലെ മിസൈൽ ശേഖരം കാണിച്ച് ഇറാൻ, പിന്നാലെ ഇസ്രയേൽ ആക്രമണം